രഞ്ജി ട്രോഫിയിൽ തൻ്റെ സംസ്ഥാന ടീമിനായി കളിക്കാൻ വിരാട് കോഹ്ലിയോട് ആവശ്യപ്പെട്ട് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) സെക്രട്ടറി അശോക് ശർമ്മ. റെഡ്-ബോൾ ടൂർണമെൻ്റിൽ മത്സരിക്കുന്ന മുംബൈ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിരാടും അതുപോലെ കളിക്കാൻ തയാറാകണം എന്ന് അശോക് ശർമ്മ പറഞ്ഞു. രഞ്ജി ട്രോഫിക്ക് പ്രാധാന്യം നൽകണമെന്നും അല്ലാതെ മത്സരങ്ങൾ ഒഴിവാക്കുന്നവർക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ബിസിസിഐ നേരത്തെ തങ്ങളുടെ താരങ്ങളോട് പറഞ്ഞിരുന്നു.
വിരാട് കോഹ്ലി അവസാനമായി 2012-ൽ ആണ് രഞ്ജി ട്രോഫിയിൽ കളിച്ചത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ടെസ്റ്റിൽ ഒകെ നിരന്തരമായി ഒരേ രീതിയിൽ തന്നെ പുറത്താകുന്ന താരം ആ രീതി ഒഴിവാക്കി ഫോം വീണ്ടെടുക്കാൻ തന്റെ ബാറ്റിംഗിൽ മാറ്റങ്ങൾക്ക് തയാറാകണം എന്നും ഇതിഹാസങ്ങൾ ഉൾപ്പടെ അറിഞ്ഞിട്ടും അതൊന്നും കേൾക്കാൻ കോഹ്ലി തയാറായിട്ടില്ല.
രോഹിത് ശർമ്മയും ജയ്സ്വാളും ഗില്ലുമൊക്കെ രഞ്ജി കളിക്കാൻ തയാറായിട്ടും കോഹ്ലി അതിന് ഒരുക്കമല്ല എന്നാണ് പറയുന്നത്. “വിരാട് കോഹ്ലിയും ഋഷഭ് പന്തും ടീമിലുണ്ട്, വിരാട് സ്വതന്ത്രനാകുമ്പോഴെല്ലാം ഡൽഹിക്ക് വേണ്ടി കളിക്കണമെന്ന് എനിക്ക് തോന്നുന്നു. രഞ്ജി ട്രോഫി ക്യാമ്പ് നടക്കുകയാണ്, വർഷങ്ങളായി ഇന്ത്യൻ ടീമിനൊപ്പമുള്ള മുംബൈ താരങ്ങൾ രഞ്ജി ട്രോഫിയിൽ പങ്കെടുക്കുന്നത് നമ്മൾ കണ്ടു. ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകുന്ന സംസ്കാരമാണ് മുംബൈയുടേത് എന്നതിനാൽ വിരാട് അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കണം. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഡൽഹിയിൽ ഇത് കാണുന്നില്ല,” അശോക് ശർമ്മ പറഞ്ഞു.
സൂര്യകുമാർ യാദവ്, ശിവം ദുബെ, അജിങ്ക്യ രഹാനെ, സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ എന്നിവർ മുംബൈക്കായി ആഭ്യന്തര ടൂർണമെൻ്റുകളിൽ കളിച്ചിരുന്നു. രഞ്ജി ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും മുംബൈ സ്വന്തമാക്കിയതിൽ സീനിയർ താരങ്ങൾ വലിയ പങ്കാണ് വഹിച്ചത്.
Read more
അതേസമയം കോഹ്ലിയും പന്തും ഡൽഹിക്ക് വേണ്ടി കളിക്കാൻ സാധ്യതയില്ലെന്ന് അശോക് ശർമ്മ പറഞ്ഞു. “ബിസിസിഐ ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്, എന്നാൽ വിരാട് കോഹ്ലിയും ഋഷഭ് പന്തും ഒരു മത്സരത്തിൽ പോലും ഡൽഹിയെ പ്രതിനിധീകരിക്കാൻ പോകുന്നില്ലെന്ന് ഞാൻ കരുതുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.