താന്‍ പലപ്പോഴും പരിഹാസ കഥാപാത്രമായ അതേ ഗ്രൗണ്ടിനെ അയാള്‍ സപ്ത വര്‍ണങ്ങളുടെ ഒരു മനോഹര ക്യാന്‍വാസാക്കി മാറ്റി!

ഒന്നാം സ്‌പെല്ലിലെ ഇടിമിന്നല്‍ പോലൊരു 18 പന്തുകള്‍… എതിരിട്ടത് മുംബൈയുടെ വീരനായകന്‍ സാക്ഷാല്‍ ഹിറ്റ്മാനും , 15.25 കോടിയുടെ ഇമ്പ്രസീവ് പ്രൈസ് ടാഗ് ഉള്ള ഇഷാന്‍ കിഷനും, ലോക ഒന്നാം നമ്പര്‍ T20 ബാറ്റര്‍ സൂര്യകുമാര്‍ യാദവും..
ബാറ്‌സ്മാന്മാരുടെ പറുദീസയായ ചിന്നസ്വാമിയിലെ ആ 22 വാരയില്‍ അയാള്‍ അത്ഭുതകരമായി ആടിതിമിര്‍ക്കുക ആയിരുന്നു.

ഷോര്‍ട് ബൗണ്ടറികളും , ക്വിക് ഔട്ഫീല്‍ഡും , ഫ്ളാറ്റ് ട്രാക്കും ഒന്നും അയാള്‍ക്ക് അവിടെ ഒരു വെല്ലിവിളി അല്ലായിരുന്നു.. നേരിട്ട ഒന്നാമത്തെ ബോളില്‍ ഒരു റണ്‍സ് നേടിയ രോഹിത്തിനെ പിനീട് ആ ക്രീസില്‍ കെട്ടിയിട്ട് കൊണ്ട് അയാള്‍ ഇഷാനെ പറഞ്ഞു വിടുന്നു..

ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ക്രിക്കറ്റിലെ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളുടെ രാജവായ യാദവിനെ തന്റെ ഇഷ്ട ഫോര്‍മാറ്റില്‍ അതില്‍ നിന്നൊരു ഷോട്ട് പോലും അണ്‍ലീഷ് ചെയ്യാന്‍ സാധിപ്പിയ്കാതെ തന്റെ നിയന്ത്രണത്തില്‍ നിര്ത്തുന്നു. മനോഹരമായിരുന്നു ആ കാഴ്ചകള്‍..

ബാറ്റ്സ്മാന്‍മാരുടെ മാത്രം കളിയായി മാറുന്ന T20 യില്‍ അപൂര്‍വമായി മാത്രം സംഭിയ്ക്കുന്ന ബൗളറുടെ കംപ്ലീറ്റ് ഡോമിനേഷന്‍ വന്‍ പേരുകള്‍ കൊണ്ട് സമ്പന്നമായ പേരുകേട്ട മുംബൈ ബാറ്റിംഗ് നിരയ്ക്ക് മേല്‍ ഒരു ബുള്‍ഡോസര്‍ കണക്കെ പാഞ്ഞു കയറി അവരെ തകര്‍ത്തെറിഞ്ഞ മാന്ത്രിക സ്പെല്‍…

താന്‍ പലപ്പോഴും പരിഹാസ കഥാപാത്രമായ അതേ ഗ്രൗണ്ടിനെ സപ്ത വര്‍ണങ്ങളുടെ ഒരു മനോഹര ക്യാന്‍വാസാക്കി മാറ്റിക്കൊണ്ട് , അതില്‍ സ്വര്‍ണ നൂലിഴകളില്‍ തന്റെ പേര് ഏഴുതി ചേര്‍ക്കുകയായിരുന്നു സിറാജ്..

ഒന്നുമില്ലായിമയില്‍ നിന്ന് ഈ തവണ എന്തെങ്കിലും ഒന്ന് RCB പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റ പിന്നില്‍ വല്ലാത്തൊരു പ്രഹരശേഷി ബാക്കിയുള്ള അയാളുടെ വലം കൈയും അതില്‍ നിന്ന് ചിതറി തെറിയ്ക്കുന്ന പന്തുകളും നിര്‍ണായകം തന്നെയാണ്..

വിരാട്ട് – ഫാഫ് കൂട്ടുകെട്ടിന്റ ആട്ടകലാശത്തിന്റ ഇടയിലും നാം ഓര്‍ക്കണം .., ബാറ്റ്‌സ്മാന്‍മാരുടെ മാത്രം കളിയല്ല ക്രിക്കറ്റ് , വശ്യമായ ഇത്തരം പന്തേറുകാരുടെ കൂടെ കളിയാണ് ഇത്.. അതുകൊണ്ട് തന്നെ ഇതും പാടി പുകഴ്‌ത്തേണ്ട ഒന്ന് തന്നെയാണ്..

എഴുത്ത്: ഷിയാസ് കെ.എസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍