അദ്ദേഹം ഒരു കപടത നിറഞ്ഞ മനുഷ്യനാണ്, അയാളാണ് ഇന്ത്യൻ ടീമിന്റെ ശാപം: മനോജ് തിവാരി

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. ഓസ്‌ട്രേലിയക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 3-1ന് നാണംകെട്ട തോൽവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റുവാങ്ങിയത്.

ഗംഭീർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തോറ്റതിന് ശേഷം ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 3-0ന് വൈറ്റ്വാഷും ഗംഭീറിന്റെ കീഴിൽ വന്നു. ഗംഭീറിൻ്റെ പരിശീലക റോൾ ഇപ്പോൾ തന്നെ കടുത്ത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. എന്നാൽ നിലവിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യതകൾ ഒന്നും തന്നെ കാണുന്നില്ല.

വൈറ്റ് ബോൾ പരമ്പരയ്ക്ക് ശേഷം വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇംഗ്ലണ്ടിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. എന്നാൽ ഇനി തോൽവികൾ വന്നാൽ അത് ഗംഭീറിന് പണിയാകുമെന്ന് ഉറപ്പാണ്. മനോജ് തിവാരി പറഞ്ഞത് ഇങ്ങനെ “ഒരു ബൗളിംഗ് കോച്ചിൻ്റെ പ്രയോജനം എന്താണ്? കോച്ച് എന്ത് പറഞ്ഞാലും സമ്മതിക്കും. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ നിന്നാണ് മോർണെ മോർക്കൽ എത്തിയത്. അവിടെ ഗംഭീർ ഉണ്ടായിരുന്നു. അഭിഷേക് നായർ ഗംഭീറിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉണ്ടായിരുന്നു, ഇവരെല്ലാം ഗംഭീറിന്റെ ആളുകളാണ്.”

“ഗൗതം ഗംഭീർ ഒരു കാപട്യക്കാരനാണ്. അവൻ പറയുന്നത് ചെയ്യുന്നില്ല. ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായർ മുംബൈക്കാരനുമാണ്. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ അവർ രോഹിതിനെ മുൻനിരയിലേക്ക് തള്ളിവിട്ടു. ഗംഭീർ ആണ് ശരിക്കും പല പ്രശ്നങ്ങളുടെയും കാരണം.” മുൻ താരം പറഞ്ഞു.

” ഗംഭീറും രോഹിതും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് ഉറപ്പാണ്. രോഹിത് ലോകകപ്പ് നേടിയ ക്യാപ്റ്റനാണ്, അതേസമയം ഗംഭീർ ക്യാപ്റ്റനായും ഉപദേശകനായും കെകെആറിനെ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു. ഞങ്ങൾ എല്ലാവരും ഒരു യൂണിറ്റായി പ്രകടനം നടത്തിയാണ് കൊൽക്കത്ത കിരീടം നേടിയത്. എന്നാൽ ഗൗതം ഗംഭീർ കെകെആറിനെ കിരീടത്തിലേക്ക് ഒറ്റയ്ക്ക് നയിച്ചില്ല. ജാക്വസ് കാലിസ്, സുനിൽ നരെയ്ൻ, ഞാനും എല്ലാവരും ഈ ലക്ഷ്യത്തിന് സംഭാവന നൽകി. എന്നാൽ ആരാണ് ക്രെഡിറ്റ് എടുത്തത്?

എന്തായാലും ചാമ്പ്യൻസ് ട്രോഫി ജയിച്ചില്ലെങ്കിൽ അത് രോഹിത്തിനും ഗംഭീറിനും എല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും.

Read more