ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം കാണാൻ എന്നും ലോക ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അർജന്റീനൻ ഇതിഹാസം സാക്ഷാൽ ലയണൽ മെസി അടുത്ത വർഷം കേരളത്തിൽ എത്തും എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം മെസിയടക്കം വമ്പൻ താരങ്ങൾ കേരളത്തിലേക്ക് വരും എന്ന് ഉറപ്പായി കഴിഞ്ഞു. രണ്ട് മത്സരങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും അവർ എത്തുക. എതിരാളികൾ ആരായിരിക്കും എന്ന് ഇത് വരെ തീരുമാനമായിട്ടില്ല. സൗദിയിൽ നിന്നുള്ള ടീം ആയിരിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഭാഗമായ അൽ നാസറായിരിക്കുമോ മെസിയുടെ കേരളത്തിലെ എതിരാളികൾ എന്നാണ് ആരാധകർ ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യം. പക്ഷെ ക്ലബ് ലെവലിൽ ഒരു ടീം അന്താരാഷ്ട്ര ടീമുമായി ഏറ്റുമുട്ടാറില്ല. എന്തിരുന്നാലും സൗഹൃദ മത്സരമായത് കൊണ്ട് ചിലപ്പോൾ ഇങ്ങനെയൊരു മത്സരം നടക്കാനുള്ള സാധ്യതയും കൂടുതലാണ്. റൊണാൾഡോയും മെസിയും ഒരുമിച്ച് കേരളത്തിലേക്ക് വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന ഒന്നായി മാറുമെന്ന് ഉറപ്പാണ്.
Read more
അടുത്ത വർഷം നടക്കുന്ന മത്സരം ഏത് മാസമാണ് നടക്കുന്നതെന്നും എവിടെയാണ് നടക്കുന്നതെന്നും ഇത് വരെ തീരുമാനിച്ചിട്ടില്ല. കൂടാതെ അർജന്റീനയുടെ എതിരാളികൾ ഏത് ടീമായിരുക്കും എന്നും ഉറപ്പായിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗീക വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കും.