വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടത്തിയ മാച്ച് വിന്നിംഗ് പ്രകടനത്തിന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ റെക്കോർഡ് ബ്രേക്കർ പ്രകടനത്തിന് ഉടമകളായ യുസ്വേന്ദ്ര ചാഹലിനെയും യശസ്വി ജയ്‌സ്വാളിനെയും പ്രശംസിച്ചു. ആതിഥേയരുടെ മേൽ സമ്പൂർണ ആധിപത്യം പുലർത്തിയ രാജസ്ഥാൻ റോയൽസിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം രാത്രിയായിരുന്നു അത്.
സാംസണും ജയ്‌സ്വാളും രണ്ടാം വിക്കറ്റിൽ പുറത്താകാതെ 121 റൺസിന്റെ കൂട്ടുകെട്ട് ചേർത്തു . നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽസിനെ 9 വിക്കറ്റിന്റെമികച്ച വിജയം മികച്ച റൺ റേറ്റ് നേടാനും അതുവഴി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാനും ടീമിനെ സഹായിച്ചു. ഈ തോൽവി കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് നല്ല രീതിയിൽ മങ്ങൽ ഏൽപ്പിക്കുകയും ചെയ്തു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി നേടിയ ജയ്‌സ്വാളിന്റെ ബാറ്റിംഗ് മികവിന് ആർആർ ക്യാപ്റ്റൻ അദ്ദേഹത്തെ പ്രശംസിച്ചു. ജയ്‌സ്വാൾ 98 റൺസുമായി പുറത്താകാതെ നിന്നു.
“എനിക്ക് ഇന്ന് ഒന്നും ചെയ്യേണ്ടി വന്നില്ല. വെറുതെ സിംഗിൾ ഇടുക അവന്റെ ബാറ്റിംഗ് കാണുക എന്നത് മാത്രമായി എന്റെ ജോലി . പവർപ്ലേയിൽ അവൻ എങ്ങനെ ബാറ്റ് ചെയ്യും എന്നത് എല്ലാവര്ക്കും അറിയാം. എല്ലാവരും അത് ആസ്വദിക്കുകയാണ്.” ആർആർ ക്യാപ്റ്റൻ സാംസൺ മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.
ഡ്വെയ്ൻ ബ്രാവോയെ പിന്തള്ളി ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി സ്പിന്നർ ചാഹൽ മാറി, ഇപ്പോൾ 187 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്താണ് താരം.ചാഹലിന് ഇതിഹാസത്തിന്റെ ടാഗ് ലഭിക്കേണ്ട സമയമാണിതെന്ന് സാംസൺ കരുതുന്നു, കൂടാതെ അദ്ദേഹത്തെ പോലെ ഒരു സ്പിന്നർ തനിക്കും ഫ്രാഞ്ചൈസിക്കും ഒരു ആഡംബരമാണെന്ന് നിർദ്ദേശിച്ചു.
Read more
“അദ്ദേഹത്തിന് ഇതിഹാസത്തിന്റെ ടാഗ് നൽകാനുള്ള സമയമാണിതെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ ഫ്രാഞ്ചൈസിയിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. അവനോട് ഒരിക്കലും സംസാരിക്കേണ്ടതില്ല, പന്ത് നൽകുക, എന്തുചെയ്യണമെന്ന് അവനറിയാം. ഡെത്ത് ഓവറിലും അദ്ദേഹം നന്നായി പന്തെറിയുന്നു, ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ”സഞ്ജു കൂട്ടിച്ചേർത്തു.