പവലിയനിലേക്ക് ഇന്ത്യൻ നിരയുടെ മാർച്ച് ഫാസ്റ്റ്, കമന്ററി ബോക്സിൽ ശാസ്ത്രിയുടെ ക്രൂര പരിഹാസം; ഇരയായത് കോഹ്‌ലിയും കൂട്ടരും

ബാംഗ്ലൂർ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനത്തിൽ മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി നിരാശ പ്രകടിപ്പിച്ചു. അഞ്ച് ബാറ്റർമാർ അക്കൗണ്ട് തുറക്കാതെ പുറത്തായതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ 46 റൺസിന് പുറത്തായി. വിരാട് കോലി, സർഫറാസ് ഖാൻ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരാണ് റൺ ഒന്നും നേടാതെ പുറത്തായത്.

ശേഷം ന്യൂസിലൻഡിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ കോഹ്‌ലിയും സർഫറാസും രാഹുലും സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നത് കണ്ട രവി ശാസ്ത്രി ഇവരെ എല്ലാവരും കളിയാക്കുക ആയിരുന്നു. ന്യൂസിലൻഡ് ഇന്നിംഗ്‌സ് തുടങ്ങുമ്പോൾ കമൻ്ററി പാനലിൽ രവി ശാസ്ത്രി ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്‌കോർകാർഡിൽ അഞ്ച് ഡക്കുകൾ ചേർത്ത താരങ്ങളോട് കലിപ്പ് ആകുക ആയിരുന്നു. സ്ലിപ്പിൽ കോഹ്‌ലി, രാഹുൽ, സർഫറാസ് എന്നിവരിലേക്ക് ക്യാമറ ചലിച്ചപ്പോൾ, ശാസ്ത്രി ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്‌മാരെ രൂക്ഷമായി പരിഹസിച്ചു.

“ആ സ്കോർകാർഡ് കാണുമ്പോൾ, അവിടെ ഒരു ഡക്ക് പാർട്ടി നടക്കുമെന്ന് നിങ്ങൾ കരുതുന്നു. അഞ്ച് ഡക്കുകൾ ! “ഇത് ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്തതാണ് – ഏറ്റവും കുറഞ്ഞ സ്കോർ, ടീം 46 റൺസിന് പുറത്തായി. മൂന്ന് പേരും സ്ലിപ്പിൽ നിൽക്കുന്നു, ഓൾഔട്ട് ഡക്ക്,” രവി ​​ശാസ്ത്രി കമൻ്ററിയിൽ പറഞ്ഞു.

ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ, ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോർ അങ്ങനെ ഒരുപാട് നാണംകെട്ട റെക്കോഡുകൾ ഇന്ത്യ ഈ യാത്രയിൽ സ്വന്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വന്തം തട്ടകത്തിൽ ആധിപത്യം പുലർത്തുന്ന ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനമാണ് കിവീസ് നടത്തിയത്.