'അവന്‍ എന്നെ വിവിയന്‍ റിച്ചാര്‍ഡ്സിനെ ഓര്‍മ്മിപ്പിക്കുന്നു': ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച് നവ്ജോത് സിംഗ് സിദ്ദു

ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ 47 റണ്‍സിന് ജയിച്ചുകയറി. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഗുണകരമായത്. 28 പന്തുകളില്‍ നിന്ന് 5 ഫോറുകളും 3 സിക്സറുകളും സഹിതം 53 റണ്‍സ് നേടി സൂര്യകുമാര്‍ കളിയിലെ താരമായി.

ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു സ്‌കൈയെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്തു. മത്സരത്തില്‍ ഗ്രൗണ്ടിന്റെ ലെഗ് സൈഡില്‍ യാദവ് ഒരു ഫോറടിച്ചിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് എറിഞ്ഞ പന്ത് സൂര്യകുമാര്‍ ഓണ്‍ സൈഡില്‍ തട്ടി തെറിപ്പിക്കുകയായിരുന്നു. ഇതില്‍ ആകൃഷ്ടനായ സിദ്ദു വിവിയന്‍ റിച്ചാര്‍ഡ്‌സ് ചെയ്താണ് #ാന്‍ ഇത് മുമ്പ് കണ്ടിട്ടുള്ളതെന്ന് പറഞ്ഞു.

വിവിയന്‍ റിച്ചാര്‍ഡ്സ് മാത്രമാണ് അത്തരത്തിലുള്ള ഒരു സ്‌ട്രോക്ക് കളിച്ചിരുന്നത്. സൂര്യകുമാര്‍ യാദവ് അവിശ്വസനീയമാണ്, ടി20യില്‍ അദ്ദേഹത്തെപ്പോലെ സ്വാധീനം ചെലുത്താന്‍ മറ്റാരുമില്ല.

അവന്‍ ഏറ്റവും ചെറിയ ഫോര്‍മാറ്റ് ഭരിക്കുന്നു, ബോളര്‍മാര്‍ക്ക് അവനെതിരെ ഒരു പദ്ധതി കൊണ്ടുവരാന്‍ കഴിയുന്നില്ല. സൂര്യകുമാര്‍ ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുമ്പോള്‍ അവനെ നിയന്ത്രിക്കാന്‍ ഒരു വഴിയുമില്ല. അഫ്ഗാനിസ്ഥാനെതിരെ അദ്ദേഹം മറ്റൊരു ഗംഭീര നാക്ക് കളിച്ചു. അവന്‍ ഒരു മാച്ച് വിന്നറാണ്- സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.