പരമ്പര നഷ്ടമായിട്ടും കൂസലില്ല: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ആഘോഷത്തില്‍

ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും തുടര്‍ച്ചയായ പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പക്ഷേ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങളെല്ലാം പിഴച്ചു. കേപ്ടൗണിലും സെഞ്ച്യൂറിയനിലുമായി നടന്ന രണ്ട് ടെസ്റ്റുകളില്‍ നാണം കെട്ട ഇന്ത്യ വിദേശ പിച്ചുകളില്‍ പ്രകടനമിവിലെത്താന്‍ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചു.

മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയെങ്കിലും അവസാന പരമ്പരയ്ക്ക് ഇന്ത്യ ജോഹന്നസ്ബര്‍ഗിലെത്തി. അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ട് ടെസ്റ്റുകളിലും തോറ്റ ഇന്ത്യന്‍ ടീമിനോട് കലിപ്പില്‍ നില്‍ക്കുന്ന ആരാധകര്‍ക്ക് മൂന്നാം ടെസ്റ്റിനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഒരു കരുണയും കാണിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വികാരം.

ജൊഹന്നസ്ബര്‍ഗിലെ മൃഗശാല സന്ദര്‍ശിക്കാനെത്തിയ കെല്‍ രാഹുലും രവിശാസ്ത്രിയും പൂജാരയും പങ്കുവെച്ച ചിത്രങ്ങള്‍ക്കെതിരേയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. കളിക്കാനെത്തിയ താരങ്ങള്‍ക്ക് കളിയേക്കാളേറെ മറ്റു ചില കാര്യങ്ങള്‍ക്കാണ് സമയമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.