നിരാശപ്പെട്ട് തകർന്നിരുന്നപ്പോൾ എന്നെ തിരിച്ചുവരാൻ സഹായിച്ചത് അവൻ, ആ ഒറ്റ ഉപദേശം ട്രാക്കിലാക്കി: മുഹമ്മദ് സിറാജ്

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ബോർഡർ-ഗവാസ്‌കർ പരമ്പര ടെസ്റ്റിൽ ഇന്ത്യൻ ആരാധകർക്ക് വിജയത്തോടൊപ്പം സന്തോഷം നൽകിയത് ജസ്പ്രീത് ബുംറയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് തന്നെയാണ്. ആകെ 5 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് തന്റെ വിമർശകർക്ക് മികച്ച ബോളിങ്ങിലൂടെ മറുപടി നൽകുക ആയിരുന്നു.

സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് 30-കാരൻ സമ്മർദത്തിനിരയായത്. പെർത്തിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ സിറാജ് ടീമിൽ നിന്ന് പുറത്താകുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭാഗ്യവശാൽ, പേസർ തൻ്റെ വഴി കണ്ടെത്തി ട്രാക്കിൽ തിരിച്ചെത്തി.

തൻ്റെ ബൗളിംഗ് ആസ്വദിക്കുന്നതിലേക്ക് തൻ്റെ ശ്രദ്ധ തിരിച്ചുവിടാൻ സഹായിച്ചതിന് ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ സിറാജ് അടുത്തിടെ പ്രശംസിച്ചു. സമ്മർദത്തിലായതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തൻ്റെ ലൈനും ലെങ്തും മികച്ച രീതിയിൽ ആയിരുന്നില്ല എന്നും ബുംറ പറഞ്ഞു.

“ഇവിടെയും പെർത്തിലും പന്തെറിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, എനിക്ക് വേണ്ടത്ര വിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നി, ആ നിരാശയിൽ അത് എൻ്റെ ലൈനിനെയും ലെങ്തിനെയും ബാധിച്ചു,” സിറാജ് സ്‌പോർട്‌സ്റ്റാറിനോട് പറഞ്ഞു.

“ഞാൻ ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു, എന്റെ ബോളിങ് ആസ്വദിച്ചപ്പോൾ എല്ലാം എനിക്ക് വിക്കറ്റുകൾ കിട്ടിയിട്ടുണ്ട്.” സിറാജ് കൂട്ടിച്ചേർത്തു. തന്റെ തിരിച്ചുവരവിന് താരം ബുംറക്ക് നന്ദി പറയുകയും ചെയ്തു. “വിക്കറ്റുകളെ കുറിച്ച് ആകുലപ്പെടുന്നതിന് പകരം സ്ഥിരത പുലർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജാസി-ഭായ് (ബുമ്ര) എന്നോട് പറഞ്ഞു. ഭരത് അരുണുമായി (ഇന്ത്യയുടെ മുൻ ബൗളിംഗ് പരിശീലകൻ) ഞാനും ഒരു ചാറ്റ് നടത്തിയിരുന്നു, വിക്കറ്റിനെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം എൻ്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹവും എന്നോട് പറഞ്ഞു, ”സിറാജ് പറഞ്ഞു.

രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഒന്നും തന്നെ നിലവിൽ ഇല്ല.