സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുക്കാൻ റിഷഭ് പന്ത്; മലയാളി താരത്തിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായി മാറിയിരിക്കുകയാണ് മലയാളിയായ സഞ്ജു സാംസൺ. 2015 മുതൽ ഇന്ത്യൻ ടീമിൽ ഉണ്ടെങ്കിലും ഈ വർഷമാണ് താരത്തിന്റെ കരിയറിന് ഗുണകരമായി മാറിയ വർഷം. അവസാനം കളിച്ച അഞ്ച് ടി-20 പരമ്പരയിൽ നിന്ന് 3 തകർപ്പൻ സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

എന്നാൽ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തട്ടിയെടുക്കാൻ തയ്യാറാവുകയാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. അടുത്ത വർഷം ഐപിഎലിൽ തന്റെ പുതിയ ടീമായ ലക്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങാനാണ് താരത്തിന്റെ പദ്ധതി എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം മാത്രമേ പന്തിന് നടത്താൻ സാധിച്ചിരുന്നോളു. എന്നാൽ ഒരു മത്സരം പോലും ലോകകപ്പിൽ കളികാത്ത സഞ്ജു ആകട്ടെ ഈ വർഷത്തെ ടി-20 യിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറിയിരിക്കുകയാണ്. അടുത്ത ഐപിഎലിൽ ഓപണിംഗിൽ റിഷഭ് പന്തിന് തിളങ്ങാൻ സാധിച്ചാൽ ബിസിസിഐ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും എന്നതും ഉറപ്പാണ്.

ലക്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും പന്തിന്റെ കൂടെ ഓപ്പൺ ചെയ്യാനാകും ശ്രമിക്കുക. നിലവിൽ ടീമിൽ സ്പെഷ്യലിസ്റ്റ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ ഇല്ലാത്ത സാഹചര്യമാണ്.