ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യ ഇതോടെ കൈവരിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ ടെസ്റ്റ് മത്സരത്തിൽ ടീമിലെ 11 പേരും തകർപ്പൻ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. അത് കൊണ്ട് രവിചന്ദ്രൻ അശ്വിൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. അദ്ദേഹത്തിന്റെ പിൻഗാമി എന്ന് വിശേഷണമുള്ള യുവ താരം വാഷിംഗ്‌ടൺ സുന്ദറിനെ ആയിരിക്കും ഗംഭീർ തിരഞ്ഞെടുക്കുക. ആർ അശ്വിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിങ്.
ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:
“വാഷിങ്ടണ്‍ സുന്ദറിനെ ആര്‍ അശ്വിന്റെ പിന്‍ഗാമിയായി വളര്‍ത്തിയെടുക്കുകയെന്നതാണ് ടീം മാനേജമെന്റില്‍ ദീര്‍ഘകാലമായുള്ള പ്ലാനെന്നു ഞാൻ കരുതുന്നു. ഇന്ത്യയുടെ ദീര്‍ഘകാലത്തേക്കുള്ള പ്ലാന്‍ ഇതു തന്നെയാണ്. കരിയറില്‍ ഒരുപാട് വിക്കറ്റുകളെടുത്ത് ആര്‍ അശ്വിന്‍ ഇന്ത്യക്കു വേണ്ടി ഐതിഹാസികമായ കാര്യം തന്നെയാണ് ചെയ്തിട്ടുള്ളത്”
ഹർഭജൻ സിങ് തുടർന്നു:
Read more
“പക്ഷെ ഇപ്പോള്‍ അദ്ദേഹം 38 വയസ്സിലെത്തി നില്‍ക്കുകയാണ്. ഈ കാരണത്താല്‍ തന്നെയാണ് അശ്വിന്‍ എപ്പോള്‍ വിരമിച്ചാലും പകരം ഈ റോള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. വാഷിങ്ടണിനെ അശ്വിന്റെ പിന്‍ഗാമിയായി തയ്യാറാക്കി നിര്‍ത്തണമെന്നു ടീം കരുതുന്നു. അതുകൊണ്ടാണ് ഇതേ പാതയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്” ഹർഭജൻ സിങ് പറഞ്ഞു.