ഒരുവിധം മുംബൈ ബാറ്റര്‍മാരെല്ലാം നൂറിന് താഴെയുള്ള സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ദിവസം. വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ വീണ ഇന്നിംഗ്‌സ്. അതിനിടയിലും 37 പന്തില്‍ 68 റണ്ണടിച്ച സൂര്യകുമാറും! ധീരതയുടെ പ്രതിരൂപമാണ് ഇയാള്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
സിറാജിനെതിരെ അടിച്ച മൂന്ന് സിക്‌സറുകളും അസാമാന്യമായിരുന്നു. കളിയിലെ ഏറ്റവും ടഫ് ഷോട്ടായ ലോഫ്റ്റഡ് കവര്‍ ഡ്രൈവ്. അതും ഫുള്‍ലെങ്ത്ത് അല്ലാത്ത ഡെലിവെറിയില്‍! പിന്നെ ഒരു ഹെലിക്കോപ്ടര്‍ ഷോട്ടും പേസ് ഉപയോഗപ്പെടുത്തിക്കൊണ്ട് തേഡ്മാനിലേക്ക് സിക്‌സറും!
വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ജാതകം എഴുതുന്നത് സ്‌കൈ ആയേക്കും. ഇയാള്‍ക്ക് ആകാശവും പരിധിയല്ല.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍