ഐപിഎല്‍ 16ാം സീസണിനായി തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന വീക്ക്നെസ് ചൂണ്ടിക്കാട്ടി മുന്‍ താരവും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ യൂസഫ് പത്താന്‍. റോയല്‍സിന്റെ പ്രധാന വീക്ക്‌നെസ് കഴിഞ്ഞ സീസണ്‍ മുതല്‍ മധ്യനിരയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ല എന്നതാണെന്നും ഇത് പരിഹരിച്ചാല്‍ റോയല്‍സ് നിര ശക്തമാണെന്നും യൂസഫ് പറഞ്ഞു.
റോയല്‍സിന്റെ ഏറ്റവും വലിയ വെല്ലുവിളി കഴിഞ്ഞ സീസണ്‍ മുതല്‍ മധ്യനിരയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലെന്നതാണ്. ടോപ് ഓര്‍ഡര്‍ റണ്‍സ് വാരിക്കൂട്ടുന്നുണ്ടെങ്കിലും മധ്യനിരയ്ക്കു ഇതിനൊത്ത പിന്തുണ നല്‍കാനാവുന്നില്ല.
ഈ സീസണില്‍ റോയല്‍സിന്റെ ഓപ്പണര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യുമോയെന്നും മധ്യനിര ഇവരെ പിന്തുണയ്ക്കുമോയെന്നുമാണ് അറിയാനുള്ളത്. മതിയായ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇതു യുവതാരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കും. അവര്‍ മികച്ച പ്രകടനം നടത്തും.
റോയല്‍സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ഓപ്പര്‍മാരാണ്. അത്രയും ഗംഭീര ഫോമിലാണ് ജോസ് ബട്ലര്‍ ഇപ്പോഴുള്ളത്. കൂടാതെ അശ്വിനും ചാഹലും നയിക്കുന്ന സ്പിന്‍ ബോളിംഗ് ആക്രമണവും മികച്ചതാണ്.
Read more
റോയല്‍സിനു വേണ്ടി ജയ്സ്വാള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് കരുതുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ദുലീപ് ട്രോഫി, രഞ്ജി ട്രോഫി ഇവയിലെല്ലാം അവന്‍ വളരെ മികച്ച ഫോമിലായിരുന്നു. അതേ ഫോം തുടര്‍ന്നും അവന്‍ കൊണ്ടു പോവുന്നതു കാണാന്‍ താല്‍പ്പര്യമുണ്ട്- യൂസഫ് പത്താന്‍ പറഞ്ഞു.