'ഉയര്‍ന്ന വൈദഗ്ധ്യമുള്ള താരം'; ഇന്ത്യന്‍ താരത്തെ വാനോളം പ്രശംസിച്ച് വിവിയന്‍ റിച്ചാര്‍ഡ്‌സ്

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. രോഹിത് ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കരീബിയന്‍ ഇതിഹാസം രോഹിത് വളരെ വൈദഗ്ധ്യമുള്ള കളിക്കാരനാണെന്നും പറഞ്ഞു.

രോഹിത് ശര്‍മ്മ ഒരു മികച്ച കളിക്കാരനാണ്, എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്, അവന്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഒരു വ്യക്തിയാണ്. ക്രീസിലേക്ക് ഇറങ്ങി സ്വതസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന താരങ്ങളെ ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു- റിച്ചാര്‍ഡ്‌സ് പറഞ്ഞു.

വിരാട് കോഹ്ലിക്ക് ലഭിക്കുന്ന ശ്രദ്ധ കാരണം പലപ്പോഴും രോഹിത് ശര്‍മ്മ നിഴലായി പോകുന്നുണ്ട്. മാധ്യമങ്ങള്‍ മാത്രമല്ല, ആരാധകരും വിദഗ്ധരും വിമര്‍ശകരും കോഹ്ലിയെക്കുറിച്ചുള്ള ഒരു വാര്‍ത്തയും ഒരിക്കലും വിട്ടുകളയാറില്ല. എന്നിരുന്നാലും, ഒരു കളിക്കാരനെന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ നിലവാരത്തില്‍ ഒരു തരി പോലും സംശയമില്ല.

Read more

ഏകദിന ഫോര്‍മാറ്റില്‍ 10,000 റണ്‍സ് ക്ലബില്‍ അംഗത്വം ഏഷ്യാ കപ്പിലൂടെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് രോഹിത്. 244 മത്സരങ്ങളില്‍ 30 സെഞ്ച്വറികളോടെ 9837 റണ്‍സാണ് നിലവില്‍ രോഹിത്തിനുള്ളത്. മൂന്ന് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പടെയാണിത്. ടെസ്റ്റില്‍ 52 മത്സരങ്ങളില്‍ 3677 ഉം രാജ്യാന്തര ടി20യില്‍ 148 മത്സരങ്ങളില്‍ 3853 ഉം റണ്‍സാണ്