ഹിന്ദി മേ ദോ ലൈൻ അറിയും ഹേ, വാർണർക്ക് ആധാർ കാർഡ്; തരംഗമായി വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിദേശ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണർ. വർഷങ്ങളായി, ടി20 ലീഗിൽ വാർണർ തൻ്റെ ബാറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു, കൂടാതെ ഒരിക്കൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം കിരീടവും നേടി. ഐപിഎല്ലുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം 2009 മുതൽ തുടങ്ങിയതാണ്. തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ പോലും വാർണർ തൻ്റെ ബാറ്റിംഗിലൂടെ മാത്രമല്ല, സോഷ്യൽ മീഡിയ പ്രവർത്തനത്തിലൂടെയും ആരാധകരെ രസിപ്പിക്കുന്നത് തുടരുന്നു. ഡൽഹി ക്യാപിറ്റൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഓസീസ് താരത്തിന് ആധാർ കാർഡ് ലഭിക്കാൻ സാധ്യതയുണ്ടെന്നുള്ള അഭിപ്രായമാണ് വന്നിരിക്കുന്നത്.

ഡൽഹി പങ്കുവെച്ച ഒരു വിഡിയോയിൽ താരത്തോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഹിന്ദിയിൽ ഓസ്‌ട്രേലിയൻ താരം മറുപടി പറയുന്നത് കേൾക്കാൻ സാധിക്കും. ഇന്ത്യയോടുള്ള തന്റെ സ്നേഹം പല തവണ പ്രകടമാക്കിയ വാർണർക്ക് എന്തായാലും ആധാർ കാർഡ് നൽകിയാലും അതിൽ തെറ്റ് പറയാൻ സാധിക്കില്ല എന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്.

അതെ സമയം പരിക്കുമൂലം ഈ സീസണിൽ കുറെ മത്സരങ്ങൾ താരത്തിന് നഷ്ടപ്പെട്ടിരുന്നു. വാർണർ ഇല്ലാതെ കളത്തിൽ ഇറങ്ങിയ ഡൽഹിക്ക് പല മത്സരങ്ങളിലും കാലിടറുകയും ചെയ്തിരുന്നു. താരം തിരിച്ചുവരുന്നതും ഓപ്പണിങ് വെടിക്കെട്ടിലൂടെ വാർണർ നൽകുന്ന തുടക്കം ഈ നാളുകളിൽ ടീമിന് നഷ്ടമായി. എന്തായാലും തങ്ങൾക്ക് തിരിച്ചുവരാൻ സാധിക്കുമെന്നാണ് താരം പറയുന്നത്. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന ഡൽഹിക്ക് ജയം അനിവാര്യമാണ്.

” ഇനിയും മത്സരങ്ങൾ അവശേഷിക്കുന്നു. ഞങ്ങൾക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ട്രാക്കിലെത്താൻ ഒരു ജയം മതി ഞങ്ങൾക്ക്. അത് ഇന്നത്തെ മത്സരത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.” വാർണർ പറഞ്ഞു.