ഡൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാമ്പിലെ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ടീമിന്റെ ഐപിഎൽ 2022 കാമ്പെയ്‌നെ ബാധിച്ചതായി മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ് കണക്കാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഓപ്പണർ പൃഥ്വി ഷായുടെ അഭാവം, മെയ് 8 ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (സിഎസ്‌കെ) നിർണായക മത്സരത്തിന് ലഭിക്കാത്തത് ഡൽഹിയുടെ ബാലൻസിനെ ബാധിച്ചെന്ന് കൈഫ് അഭിപ്രായപ്പെടുന്നു .
നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഡൽഹിയെ 91 റൺസിനാണ് ചെന്നൈ തകർത്തത്. ബൗളർമാർക്ക് സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതോടെ ഡിസി ആറിന് 208 റൺസ് വഴങ്ങി. പിന്നീട് ക്യാപിറ്റൽസ് 17.4 ഓവറിൽ 117 റൺസിന് പുറത്താവുകയും ചെയ്തു.
“ഡൽഹിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ടീമിനെ തളർത്തിയിട്ടുണ്ട് . ഏതാനും കളിക്കാർക്കും സുഖമില്ല. പൃഥ്വി ഷായുടെ അഭാവവും ടീമിനെ ബാധിക്കുന്നുണ്ട്. അവനും വാർണറും നൽകുന്ന തുടക്കമായിരുന്നു ഡൽഹിയുടെ കരുത്ത്. അവൻ ഇല്ലാത്തത് പവർ പ്ലേയിലെ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്.”
“മൊത്തത്തിൽ, അവർ ഡേവിഡ് വാർണറെ വളരെയധികം ആശ്രയിക്കുന്നതായി എനിക്ക് തോന്നുന്നു. വാർണർ സ്കോർ ചെയ്യുമ്പോൾ ടീം വിജയിക്കുന്നു .കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീം വിജയിച്ചു. ഇത് മാറേണ്ടതുണ്ട്. ”
Read more
ഇന്നലത്തെ വമ്പൻ തോൽവി ഡൽഹിയുടെ പ്ലേ ഓഫ് സ്വപ്നങ്ങളെ ബാധിച്ചിട്ടുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സ്വപ്നം കാണാൻ ടീമിന് സാധിക്കൂ.