മോശം സമയത്ത് ഇന്ത്യൻ ടീമിന് രക്ഷയായത് അവന്റെ ബുദ്ധി, ഐപിഎലിന് ശേഷം ഇന്ത്യൻ ഡ്രസിംഗ് റൂമിൽ നടന്ന വഴക്കിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്ന കാലത്ത് രാഹുൽ ദ്രാവിഡിൻ്റെ പ്രവർത്തനങ്ങളെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പ്രശംസിച്ചു. 2024-ൽ വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൻറ്‍റെ ക്രെഡിറ്റ് ദ്രാവിഡിന് ആണെന്നാണ് കാർത്തിക് പറയുന്നത്

2021ലെ ടി20 ലോകകപ്പിന് ശേഷം ആണ് ദ്രാവിഡ് പരിശീലക സ്ഥാനത്ത് വന്നത്. 2024ലെ ടി20 ലോകകപ്പിന് വിജയത്തോടെ ദ്രാവിഡ് തൻ്റെ കാലാവധി അവസാനിപ്പിച്ചു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിൻ്റെ ജയം ആണ് സ്വന്തമാക്കിയത്.

തൻ്റെ മികച്ച കരിയറിൽ ഒരു കളിക്കാരനെന്ന നിലയിൽ ഐസിസി ട്രോഫി നേടാനായിട്ടില്ലാത്തതിനാൽ, ലോകകപ്പ് വിജയം 51-കാരന് സവിശേഷമായിരുന്നു. ട്രോഫി ഉയർത്തിയതിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ കണ്ണീരോടെ നിൽക്കുന്നതാണ് കണ്ടത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ടി20 ലോകകപ്പ് ചരിത്രത്തിൽ തോൽവിയറിയാതെ കിരീടം നേടുന്ന ആദ്യ പുരുഷ ടീമായി മാറുകയും ചെയ്തു.

കാർത്തിക് പറഞ്ഞത് ഇങ്ങനെ:

“ഐപിഎല്ലിന് ശേഷം രാഹുൽ ദ്രാവിഡ് മനോഹരമായി ചില കടുപ്പമേറിയ കാര്യങ്ങൾ കൈകാര്യം ചെയ്തു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷം പരിശീലകനെന്ന നിലയിൽ അദ്ദേഹം നടത്തിയ ഹോം വർക്കാണ് ഇന്ത്യയെ സഹായിച്ചത്” കാർത്തിക് പറഞ്ഞു. ടീമിന് ഉള്ളിൽ ആ സമയത്ത് ഉണ്ടായ വഴക്കിനെക്കുറിച്ചാണ് കാർത്തിക് പറഞ്ഞതും.

ഇന്ത്യയെ സംബന്ധിച്ച് ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ച് കിരീടം സ്വന്തമാക്കിയത് വലിയ രീതിയിൽ ഉള്ള പ്രചോദനം നൽകുമെന്ന് ഉറപ്പാണ്.