വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളോടും അദ്ദേഹം വിട പറഞ്ഞു. ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമായിരുന്നു അശ്വിന്റെ വിടവാങ്ങൽ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, രവി ചന്ദ്രൻ അശ്വിന് എല്ലാ മാസവും ലഭിക്കുന്ന പെൻഷൻ തുക ബിസിസിഐ ഉടനെ തീരുമാനിക്കും. അപ്പോൾ ബിസിസിഐ ഓരോ മാസവും പെൻഷനായി എത്ര രൂപ നൽകും എന്നതായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. 2022-ൽ ബിസിസിഐയുടെ പെൻഷൻ പദ്ധതിയിൽ ഒരു പുതിയ മാറ്റം വരുത്തിയിരുന്നു. ഈ മാറ്റത്തിന് ശേഷം, പെൻഷൻ തുക മുമ്പത്തേക്കാൾ വർധിപ്പിച്ചു.

2022-ന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 25-ഓ അതിൽ താഴെയോ മത്സരങ്ങൾ കളിച്ച താരത്തിന് 37,500 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 60,000 രൂപയായി ഉയർത്തി. രവിചന്ദ്രൻ അശ്വിൻ ടീം ഇന്ത്യക്കായി ആകെ 106 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ പുതിയ പെൻഷൻ പദ്ധതി പ്രകാരം ബിസിസിഐ പ്രതിമാസം അശ്വിന് 60,000 രൂപ നൽകും.