നടക്കാനിരിക്കുന്നത് വമ്പൻ കൂടുമാറ്റങ്ങൾ, ഞെട്ടിക്കാനൊരുങ്ങി രണ്ട് ടീമുകൾ; ഇന്ത്യൻ സൂപ്പർ താരങ്ങൾ ലേലത്തിലേക്ക്

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി കെഎൽ രാഹുലിനെ റിലീസ് ചെയ്യാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് തീരുമാനിച്ചു എന്ന് റിപ്പോർട്ടുകൾ. മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, നിക്കോളാസ് പൂരൻ എന്നിവരെയാണ് ലക്നൗ ടീമിൽ നിലനിർത്തുന്നത്. അവരുടെ ആദ്യ സീസണിൽ എൽഎസ്ജിയെ രാഹുൽ നയിച്ചു, എന്നാൽ സമീപകാലത്തെ മോശം ഫോം തന്നെയാണ് അവരെ താരത്തിന്റെ പുറത്താക്കളിലേക്ക് എത്തിച്ചാർ.

മെൻ്റർ സഹീർ ഖാനും ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗറും ഉൾപ്പെടെയുള്ള എൽഎസ്ജി മാനേജ്‌മെൻ്റ് കൂട്ടായി എടുത്ത തീരുമാനമാണ് രാഹുലിനെ ഒഴിവാക്കുന്നത്. റൺ സ്കോർ ചെയ്യുന്നു എങ്കിലും മോശം സ്ട്രൈക്ക് റേറ്റ് ആണ് ടീമിന് ദോഷമായി ബാധിക്കുന്ന കാര്യം. “ഇംപാക്റ്റ് പ്ലെയർ റൂൾ നിലവിൽ വന്നതോടെ, ടോട്ടലുകൾ ഉയർന്നു, ഇത്രയും സമയം എടുക്കുന്ന ഒരു കളിക്കാരനെ ഓർഡറിൻ്റെ മുകളിൽ നിലനിർത്തുന്നത് ടീമിന് നല്ലതല്ല,” ഐപിഎൽ വൃത്തങ്ങൾ TOI യോട് പറഞ്ഞു.

“ഇംപാക്റ്റ് പ്ലെയർ റൂൾ നിലവിൽ വന്നതോടെ, ബഡ്ജറ്റ് ഉയർന്നു. ഇത്രയും സമയം എടുത്ത് ബാറ്റ് ചെയ്യുന്ന ഒരു താരത്തെ ടീമിൽ നിലനിർത്തുന്നത് നല്ലതല്ല” ഐപിഎൽ വൃത്തങ്ങൾ TOI യോട് പറഞ്ഞു. “മായങ്ക് യാദവ് ഒരു പ്രതീക്ഷയായി കണക്കാക്കപ്പെടുന്നു, നിലനിർത്തൽ പട്ടികയിൽ അദ്ദേഹം ബിഷ്‌ണോയിയെക്കാൾ മുന്നിൽ വരം. ഫ്രാഞ്ചൈസി അദ്ദേഹത്തിൽ നിക്ഷേപിച്ചതിനാൽ മായങ്ക് ഉണ്ടാകും. ആയുഷ് ബഡോണിയെയും മൊഹ്‌സിൻ ഖാനെയും അൺക്യാപ്പ്ഡ് താരങ്ങളായി ലക്‌നൗ നിലനിർത്തിയേക്കും.” സോഴ്സ് പറഞ്ഞു.

ഋഷഭ് പന്തിനെ നിലനിർത്താനുള്ള ഡൽഹി ക്യാപിറ്റൽസിൻ്റെ തീരുമാനത്തിനായി നിരവധി ഫ്രാഞ്ചൈസികൾ കാത്തിരിക്കുകയാണ്. താരത്തെ നിലനിർത്തിയില്ലെങ്കിൽ, ലേലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി പന്ത് മാറും. എൽഎസ്ജിയും പഞ്ചാബ് കിങ്‌സും പന്തിനെ ക്യാപ്റ്റനാക്കാൻ ആഗ്രഹിക്കുന്നു.

ഋഷഭ് പന്താണ് തങ്ങളുടെ മുൻനിര നിലനിർത്തൽ എന്ന് സഹ ഉടമയായ പാർത്ത് ജിൻഡാൽ പറഞ്ഞിരുന്നുവെങ്കിലും അടുത്തിടെ നടന്ന ചർച്ചയിൽ താരത്തെ ഒഴിവാക്കാനാണ് അവർ തീരുമാനിച്ചത്.