കഴിഞ്ഞ വർഷം അയർലൻഡ് പര്യടനത്തിനിടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത് മുതൽ, റിങ്കു സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ റിങ്കു സിംഗ് വലിയ രീതിയിൽ ഉള്ള മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഫിനിഷിങ് റോളിൽ ബാറ്റ് ചെയ്യുന്ന റിങ്കു ഇന്ത്യക്കായി ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും തന്നെ മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ടി 20 സ്കോറുകൾ ഇങ്ങനെയാണ്- 38, 37, 22, 31, 46, 6, 68, 14, 16, ഇതുവരെ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 69.50 എന്ന മികച്ച ശരാശരിയിൽ 278 റൺസ് നേടി. മൊഹാലിയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ബാറ്റർ മികച്ച സംഭാവന നടത്തിയിരുന്നു.
ഞായറാഴ്ച ഇൻഡോറിൽ രണ്ടാം മത്സരം നടക്കാനിരിക്കെ, ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച ഇരു ടീമുകളും ഒരേ വിമാനത്തിൽ നഗരത്തിലെത്തി.യാത്രയ്ക്കിടെ, റിങ്കുവിന്റെ കെകെആർ ടീമംഗം റഹ്മാനുള്ള ഗുർബാസ്, അദ്ദേഹം ഉറങ്ങുമ്പോൾ ഇന്ത്യൻ ബാറ്ററിനെ പ്രാങ്ക് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഗുർബാസ് റിങ്കുവിന്റെ ഉറക്കം തടസപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. പെട്ടെന്ന് ഉള്ള ഞെട്ടലിന് ശേഷം റിങ്കു ഉണർന്നതോടെ അദ്ദേഹം ചിരിക്കുകയും ഇരുവരും തമ്മിൽ സൗഹൃദം പങ്കിടുകയും ചെയ്തത്. ഇതേ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഓസ്ട്രേലിയക്ക് എതിരെ അടുത്തിടെ സമാപിച്ച ടി 20 പരമ്പരയിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ അന്ന് റിങ്കു വലിയ രീതിയിൽ ഉള്ള പങ്ക് വഹിച്ചിരുന്നു. ഓരോ മത്സരങ്ങളും ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കളിക്കാൻ സാധിക്കുന്നു എന്നതാണ് റിങ്കുവിനെ വ്യത്യസ്തനാക്കുന്ന കാര്യം. ആദ്യ പന്ത് മുതൽ ആക്രമിക്കുക എന്ന തന്ത്രത്തോടൊപ്പം വിക്കറ്റുകൾ പോകൂന്നതിന് അനുസരിച്ച് തന്റെ രീതികൾ മാറ്റാനും താരത്തിന് സാധിക്കുന്നു. ശേഷം ഇന്ത്യൻ മണ്ണിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പരമ്പരക്കായി എത്തുമ്പോൾ റിങ്കുവിന്റെ പ്രകടനം ഏവരും ഉറ്റുനോക്കിയിരുന്നു. സെന്റ് ജോർജ്സ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിരിക്കെയാണ് മഴയെത്തിയപ്പോൾ തിളങ്ങിയത് 39 പന്തിൽ 68 റൺസെടുത്ത റിങ്കു സിംഗ് തന്നെ ആയിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും മികച്ച് നിന്നെങ്കിലും റിങ്കു തന്നെ ആയിരുന്നു സ്റ്റാർ. പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് റിങ്കു സൂര്യകുമാർ കൂട്ടുകെട്ട് ആയിരുന്നു.
റിങ്കു കളിച്ച ചില ഷോട്ടുകൾ ഒകെ അതിമനോഹരമായിരുന്നു. ഈ മികവ് തുടരാൻ അദ്ദേഹത്തിന് സാധിച്ചാൽ ഇന്ത്യ ആഗ്രഹിച്ച ധോണിക്ക് ശേഷമുള്ള ഫിനിഷർ ആകും റിങ്കു.
Read more
I am India and Afghanistan, we are not two but one; Social media took over the video of the Afghan actor who pranked Rinku Singh