ചെന്നൈയിൽ നിന്നുള്ള ഇടംകൈയൻ സ്പിൻ സായ് കിഷോറിന് തൻ്റെ കരിയറിൻ്റെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അത്ര നല്ല സമയം ആയിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 എഡിഷൻ്റെ മധ്യത്തിൽ കഴുത്തിന് പരിക്കേറ്റതിനെത്തുടർന്ന്, കിഷോർ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഫിറ്റ്‌നസിലേക്ക് മടങ്ങാൻ കുറച്ച് മാസങ്ങൾ ചെലവഴിച്ചു.
അടുത്തിടെ സമാപിച്ച തമിഴ്‌നാട് പ്രീമിയർ ലീഗിലെ വിജയകരമായ കാമ്പെയ്‌നിൻ്റെ പിൻബലത്തിൽ, കിഷോറിന് തനിക്ക് ഇപ്പോൾ ആത്മവിശ്വാസം നല്ല രീതിയിൽ കൂടി എന്ന് പറഞ്ഞിരിക്കുകയാണ്. പരിക്ക് ബാധിച്ച ശേഷം തനിക്ക് അതിൽ നിന്നെല്ലാം ഒരുപാട് പഠിച്ചെന്നും താരം പറഞ്ഞു. ടിഎൻപിഎൽ ആരംഭിച്ചതിന് ശേഷം താൻ നടത്തിയ കഠിനമായ ഒരുക്കങ്ങളെക്കുറിച്ചും താരം പറഞ്ഞിരിക്കുകയാണ്.
“എനിക്ക് വളരെ ആത്മവിശ്വാസം തോന്നുന്നു, കാരണം ഇപ്പോൾ ഉള്ള പോലെ ഉള്ള കാടിന് പരിശീലനങ്ങൾ ഞാൻ മുമ്പെങ്ങും നടത്തിയിട്ടില്ല. ഒരു പക്ഷേ ഐപിഎല്ലിലേക്ക് എത്തുന്നതിന് മുമ്പ് പോലും പരിശീലനം ഇത്ര കഠിനം ആയിരുന്നില്ല. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുക, പരിശീലനവും പിന്നെ ബൗളിംഗ്. കഴിഞ്ഞ നാലഞ്ചു വർഷമായി ഈ പ്രീ-സീസൺ ഉള്ളത്ര മണിക്കൂറുകൾ ഞാൻ ചെലവഴിച്ചിട്ടില്ല. ഐപിഎൽ സമയത്ത്, നിങ്ങൾക്ക് സമയമില്ല, നിങ്ങൾ വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടിഎൻപിഎല്ലിനുശേഷം, എനിക്ക് 15-20 ദിവസത്തെ ഇടവേള ലഭിച്ചു, അത് മികച്ച രീതിയിൽ ഉപയോഗിച്ചു,” കിഷോർ പറഞ്ഞു.
ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെൻ്റിൽ ടിഎൻസിഎ ഇലവനെ അദ്ദേഹം നയിക്കുമ്പോൾ, ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളെ കിഷോർ അവിടെ നയിക്കുന്നു. അവരിൽ നിന്നൊക്കെ വളരെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നും അതിനായി കാത്തിരിക്കുക ആണെന്നും താരം പറഞ്ഞിരിക്കുകയാണ്.
“രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാനെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ ഒരു ടെസ്റ്റ് മത്സരത്തിൽ ഉൾപ്പെടുത്തൂ, ഞാൻ തയ്യാറാണ്.ജഡേജയുണ്ട് എന്റെ ടീമിൽ. ഞാനൊരിക്കലും അദ്ദേഹത്തിനൊപ്പം കളിച്ചിട്ടില്ല. ഞാൻ സിഎസ്‌കെയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു, പക്ഷേ റെഡ്-ബോൾ ഫോർമാറ്റിൽ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ല. അവൻ ചെയ്യുന്ന കാര്യങ്ങളിൽ ഇത് ഒരു നല്ല പഠനാനുഭവമായിരിക്കും. അത് പറയുമ്പോൾ എനിക്ക് ആത്മവിശ്വാസം തോന്നുന്നു. അതിനാൽ, ഞാൻ എന്നത്തേക്കാളും കൂടുതൽ തയ്യാറാണ്, ”തമിഴ്‌നാട് നായകൻ പറഞ്ഞു.