ഞാൻ നിന്നെയൊക്കെ വെല്ലുവിളിക്കുന്നു, ആ രണ്ട് താരങ്ങൾ ഉടൻ ടീമിൽ നിന്ന് വിരമിച്ചാൽ നീയൊക്കെ തീരുമെടാ; ഇന്ത്യയെ പരിഹസിച്ച് മുൻ പാക് താരം

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ് ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് പേരുകേട്ട ആളാണ്. അദ്ദേഹം അടുത്തിടെ ഒരു പ്രസ്താവന നടത്തിയിരുന്നു. വിരാട് കോലിയും രോഹിത് ശർമ്മയും ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിച്ചാൽ ഇന്ത്യ ബുദ്ധിമുട്ടും എന്ന്ത ൻവീർ സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും നിലവിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കുന്നു, അവിടെ ഇന്ത്യ ആതിഥേയ ടീമിനോട് 0-1 ന് പിന്നിലാണ്. പരമ്പരയിലെ ആദ്യ മത്സരം നാടകീയമായ ടൈയിൽ അവസാനിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്കൻ സ്പിന്നർമാർ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ തകർത്തു. നാളെയാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കാൻ പോകുന്നത്.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാത്ത ഇന്ത്യ മികച്ച ഏകദിന ടീമല്ലെന്ന് തൻവീർ അഹമ്മദ് എക്‌സിൽ കുറിച്ച്. രണ്ട് താരങ്ങളില്ലാതെ ഏറ്റവും മികച്ച ഏകദിന ടീമായി മാറാനും തൻവീർ അഹമ്മദ് ഇന്ത്യയെ വെല്ലുവിളിച്ചു. ” വിരാടും രോഹിതും ഏകദിനത്തിൽ നിന്ന് വിരമിക്കുക. അവന്മാർ വിരമിച്ചുകഴിഞ്ഞാൽ കാണാം ഇന്ത്യൻ ടീം ഇപ്പോൾ നിൽക്കുന്ന പോലെ ഏകദിനത്തിൽ ഉയരത്തിൽ നിൽക്കുമോ എന്നത്.” പാകിസ്ഥാൻ മുൻ താരം പറഞ്ഞു.

അടുത്തിടെ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിൽ തന്റേടം ഉണ്ടെങ്കിൽ വരാൻ പറഞ്ഞും മുൻ താരം ഇന്ത്യയെ വെല്ലുവിളിച്ചിരുന്നു .