"വിരാട് കൊഹ്‌ലിയെ ഫോമിലാക്കാനുള്ള വഴി എനിക്ക് അറിയാം"; മുൻ പാക്കിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി. ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും ആ മികവ് തുടർന്നുള്ള മത്സരങ്ങളിൽ കാട്ടാൻ താരത്തിന് സാധിക്കാതെ പോയി. ഇതോടെ വിരാടിന് നേരെ വൻ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്.

വിരാട് കൊഹ്‌ലിയെ ഫോമിലാക്കാനുള്ള വഴി തനിക്ക് അറിയാമെന്നും, അദ്ദേഹം ആ വഴി സ്വീകരിച്ചാൽ വീണ്ടും പഴയ വിരാട് കൊഹ്‌ലിയെ നമുക്ക് കാണാൻ സാധിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരമായ ഷോയിബ് അക്തർ.

ഷോയിബ് അക്തർ പറയുന്നത് ഇങ്ങനെ:

” വിരാട് കൊഹ്‌ലിയെ വീണ്ടും പഴയ ഫോമിലേക്ക് കൊണ്ട് വരണമെങ്കിൽ ഒരു കാര്യം ചെയ്യ്താൽ മതി. പാകിസ്താനെതിരെ മത്സരമുണ്ട് എന്ന് പറഞ്ഞാൽ മതി. അപ്പോൾ അവൻ ഫോം ആയിക്കൊള്ളും. മെൽബണിൽ ഗംഭീര പ്രകടനമല്ലേ അന്ന് വിരാട് നടത്തിയത്. ഇത്തവണത്തെ ടൂർണമെന്റിൽ ബാബർ ആസാമും അത്തരം പ്രകടനം കാഴ്ച വെക്കും” ഷോയിബ് അക്തർ പറഞ്ഞു.