"അടുത്ത ഇന്ത്യൻ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുക്കാൻ പോകുന്ന താരം ആരാണെന്ന് എനിക്ക് അറിയാം, അവൻ വളർന്നു വരുന്ന ഇതിഹാസമാണ്"; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്കർ

ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇതോടെ ടീമിൽ വൻ അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട്. നാളുകൾ ഏറെയായി മോശമായ ക്യാപ്റ്റൻസി പ്രകടനവും, ബാറ്റിംഗ് പ്രകടനവും കാഴ്ച വെക്കുന്ന താരമാണ് രോഹിത് ശർമ്മ. പരമ്പര തോറ്റതോടെ താരത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം ശക്തമാണ്.

അടുത്ത ഇന്ത്യൻ ക്യാപ്റ്റനായി ആര് വരണം എന്ന് സുനിൽ ഗവാസ്കർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. നിലവിൽ ഗംഭീര ക്യാപ്റ്റൻസി മികവ് കാട്ടാൻ ടീമിൽ ഏറ്റവും യോഗ്യനായ താരം അത് പേസ് ബോളർ ജസ്പ്രീത് ബുംറ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

‘ബുംറയെ ഇന്ത്യ അടുത്ത നായകനാക്കണം. ഇന്ത്യയുടെ അടുത്ത ലീഡര്‍ അവനാണ്. കാരണം മുന്നില്‍ നിന്ന് ടീമിനെ നയിക്കാന്‍ ബുംറയ്ക്ക് ശേഷിയുണ്ട്. ആരുടേയും പ്രേരണയില്ലാതെ തന്നെ ടീമിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ബുംറയ്ക്ക് അറിയാം. ബുംറ എതിരാളികൾക്ക് സമ്മര്‍ദ്ദം നല്‍കുന്നവനാണ്”

സുനിൽ ഗവാസ്കർ തുടർന്നു:

” എന്താണ് തന്റെ ജോലിയെന്ന് പ്രകടനത്തിലൂടെ ബുംറ തെളിയിക്കുന്നു. ദേശീയ ടീമിലേക്കുള്ള ബുംറയുടെ വളര്‍ച്ച നോക്കിയാല്‍ ആരുടേയും വലിയ ഇടപെടലിലൂടെയല്ല. തന്റേതായ വഴിയിലൂടെ വളര്‍ന്നവനാണ് ബുംറ” സുനിൽ ഗവാസ്കർ പറഞ്ഞു.

Read more