എനിക്ക് ഇപ്പോൾ 31 വയസായി, അവസരം കിട്ടി ഇല്ലെന്ന് പറഞ്ഞ് ഇരുന്ന് കരയാൻ പറ്റില്ല; തുറന്നടിച്ച് പഞ്ചാബ് കിങ്‌സ് താരം

ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റൺ വൈറ്റ്-ബോൾ ഫോർമാറ്റിൽ ടീമിൽ ഇടം കിട്ടാൻ തനിക്ക് ചെയ്യാൻ ആകുന്നത് എല്ലാം ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്. കുറച്ചുകാലമായി ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ഫോർമാറ്റിൽ സ്ഥിരം സ്ഥാനം കിട്ടാതിരുന്ന താരം ബാറ്റിംഗിലും ബോളിങ്ങിലും ഈ കാലയളവിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.

2023 ലെ ഏകദിന ലോകകപ്പ് പരാജയത്തെത്തുടർന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് അവരുടെ ടീമിൽ നിന്ന് പുറത്താക്കിയ പ്രകടന പേരുകളിൽ ഒന്നാണ് ലിവിംഗ്‌സ്റ്റൺ. 25 ഏകദിനങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം മൂന്ന് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്.

ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും, ടി20 സജ്ജീകരണത്തിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ഓപ്പണറിൽ അദ്ദേഹം പുതിയ റോൾ ആണ് ചെയ്തത്. നാലാം നമ്പറിൽതാരം ബാറ്റ് ചെയ്തു. ലിവിംഗ്സ്റ്റണിൻ്റെ പ്രമോഷനിലേക്ക് നയിച്ച ഘടകങ്ങളിലൊന്ന് അദ്ദേഹത്തിൻ്റെ അനുഭവപരിചയമാണ്. വെറ്ററൻ സ്പിന്നർ ആദിൽ റഷീദിന് ശേഷം നിലവിലെ ടീമിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ക്വാഡ് അംഗമാണ് അദ്ദേഹം.

ലിവിംഗ്സ്റ്റൺ 27 പന്തിൽ 37 റൺസ് നേടുകയും ചെയ്തു. എന്നിരുന്നാലും, തൻ്റെ ഏകദിന ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് ഉറപ്പില്ല എന്നും താരം പറഞ്ഞു.

“എനിക്ക് ശരിക്കും അറിയില്ല – അത് എൻ്റെ വെല്ലുവിളികളിൽ ഒന്നാണ്. ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കാൻ സാധിച്ചതി എനിക്ക് ആത്മവിശ്വാസം ഉണ്ട് ”ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 ഐക്ക് മുന്നോടിയായി ലിവിംഗ്‌സ്റ്റൺ മാധ്യമങ്ങളോട് പറഞ്ഞു.

Read more

“50 ഓവർ ക്രിക്കറ്റിലും ഞാൻ മികവ് കാണിച്ചിട്ടുണ്ട്. എനിക്ക് 31 വയസ്സ്, ലോകമെമ്പാടും ധാരാളം ക്രിക്കറ്റ് കളിക്കാനുണ്ട്, ഞാൻ ഇവിടെ ഇരുന്നു കരയാൻ പോകുന്നില്ല. കൂടുതൽ അവസരങ്ങൾ എന്നെ കാത്തിരിപ്പുണ്ട് ”അദ്ദേഹം കൂട്ടിച്ചേർത്തു.