നമുക്ക് പലർക്കും ചിന്തിയ്ക്കാൻപോലും കഴിയാത്ത അത്ര മോശം അവസ്ഥയിലാണ് ശ്രീലങ്ക എന്ന രാജ്യം കടന്നുപോകുന്നത്. ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ രണ്ട് ദിവസത്തിന് ശേഷം കാറിൽ നിറയ്ക്കാൻ ഇന്ധന സ്റ്റേഷനിൽ നീണ്ട ക്യൂവിൽ നിന്ന് ഒടുവിൽ പെട്രോളടിക്കാൻ കഴിഞ്ഞ വാർത്ത കഴിഞ്ഞ ദിവസം വീഡിയോ രൂപത്തിൽ പുറത്തുവിട്ടു. 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഇപ്പോൾ രാജ്യത്തെ സമീപകാല പ്രതിസന്ധിയിൽ അസ്വസ്ഥനാണ്.
ശനിയാഴ്ച എഎൻഐയോട് പ്രത്യേകമായി സംസാരിച്ച അദ്ദേഹം, “രണ്ട് ദിവസത്തെ നീണ്ട ഇന്ധന ക്യൂവിൽ നിന്ന് ഭാഗ്യവശാൽ ഇന്ധനം ലഭിച്ചു, വലിയ ഇന്ധന പ്രതിസന്ധി കാരണം എനിക്ക് എന്റെ ക്രിക്കറ്റ് പരിശീലനത്തിന് പോലും പോകാൻ കഴിയില്ല,” അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ഈ വർഷം ഓഗസ്റ്റിൽ 2022ലെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കും. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുകയാണ്. എന്താണ് സംഭവിക്കുകയെന്ന് തനിക്ക് മനസിലാകുന്നിലെന്ന താരം പറഞ്ഞു , “രണ്ട് സുപ്രധാന പരമ്പരകളും ലങ്ക പ്രീമിയർ ലീഗ് (എൽപിഎൽ) മത്സരങ്ങളും പ്രഖ്യാപിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.”
വരാനിരിക്കുന്ന വലിയ മത്സരങ്ങളെക്കുറിച്ചും താരം വാചാലനായി: ഏഷ്യാ കപ്പ് വരുന്നു, ഈ വർഷം എൽപിഎല്ലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പരിശീലനത്തിനായി കൊളംബോയിലും വിവിധ സ്ഥലങ്ങളിലും പോകുകയും ക്ലബ് സീസണിൽ പങ്കെടുക്കുകയും ചെയ്യേണ്ടതിനാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഇന്ധനക്ഷാമം കാരണം. എനിക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റുന്നില്ല രണ്ടു ദിവസമായി ഞാൻ എങ്ങും പോയില്ല കാരണം..പെട്രോളിനായി നീണ്ട ക്യൂവിലാണ്. ഭാഗ്യവശാൽ എനിക്ക് ഇന്ന് അത് ലഭിച്ചു, പക്ഷേ പതിനായിരം രൂപയ്ക്ക് അത് പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രമേ പോകൂ, ”
വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിനുള്ള തന്റെയും ശ്രീലങ്കൻ ടീമിന്റെയും സന്നദ്ധതയെക്കുറിച്ച് ചാമിക കരുണരത്‌നെ ആത്മവിശ്വാസത്തിലാണ്, എന്നാൽ സമീപകാല പ്രതിസന്ധിയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നു.
“ഞങ്ങൾ ഏഷ്യാ കപ്പിന് തയ്യാറാണ്, വലിയ ഇവന്റ് നടക്കുന്നതിനാൽ ആവശ്യമായ ഇന്ധനമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധിയിലും ഞങ്ങൾ ഏഷ്യ കപ്പ് കളിച്ചു, ഓസ്‌ട്രേലിയക്ക് എതിരെയും കളിച്ചു ” അദ്ദേഹം എഎൻഐയോട് പറഞ്ഞു.
Read more
നിലവിലെ പ്രതിസന്ധിയെക്കുറിച്ചും ശ്രീലങ്കൻ ക്രിക്കറ്റ് താരം സംസാരിച്ചു. “എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല, പക്ഷേ ഇപ്പോൾ ഒന്നും നടക്കുന്നില്ല. ശരിയായ ആളുകൾ വരുമ്പോൾ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആളുകൾ ശരിയായ വ്യക്തിയെ തിരഞ്ഞെടുക്കണം. ഇന്ത്യ ഒകെ ഒരുപാട് പിന്തുണച്ചു.”