ഇന്ത്യയുടെ ഭാവി നായകനെ ഞാൻ ഈ ലീഗിൽ കണ്ടു, പ്രമുഖരെയും ചെറുപ്പക്കാരെയും നയിക്കാൻ മിടുക്കൻ അവൻ: റോബിൻ ഉത്തപ്പ

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാൻ ശ്രേയസ് അയ്യർക്ക് കഴിവ് ഉണ്ടെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐപിഎൽ 2024 സീസണിലുടനീളം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) നായകൻ തൻ്റെ സഹതാരങ്ങളെ മുന്നിൽ നിന്ന് നയിക്കുകയും അവർക്ക് കിരീടം നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു

നിരവധി താരങ്ങൾ അണിനിരക്കുന്ന ഡ്രസിങ് റൂം കൈകാര്യം ചെയ്യാൻ ശ്രേയസ് കാണിച്ച വീര്യത്തെ ഉത്തപ്പ അഭിനന്ദിക്കുകയും ഇതാണ് ഇന്ത്യൻ ടീമിന് ആവശ്യമെന്ന് പറയുകയും ചെയ്തു. കെകെആറിൻ്റെ ഐപിഎൽ 2024 വിജയത്തിന് ശേഷം ജിയോ സിനിമയോട് സംസാരിക്കുമ്പോൾ, ശ്രേയസ് അയ്യരെ കുറിച്ച് റോബിൻ ഉത്തപ്പ പറഞ്ഞത് ഇതാ:

“ഞാൻ അത് ഇവിടെ പറയാൻ പോകുന്നു. അവൻ ഭാവിയിലെ ഇന്ത്യൻ ക്യാപ്റ്റൻ ആകാൻ പോകുകയാണ്. അദ്ദേഹം അതിന് അടുത്തെത്തി എന്നാണ് ഞാൻ പറയുന്നത്. ഒരുപക്ഷേ ശുഭ്മാൻ ഗില്ലിനെക്കാൾ മുന്നിലായിരിക്കാം. ഒരു ടീമിനെ കൈകാര്യം ചെയ്യാനുള്ള സ്വഭാവവും അതിനുള്ള കഴിവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ സീസണിൽ അവൻ ഒരുപാട് പഠിച്ചു.”

Read more

ഗൗതം ഗംഭീർ, ചന്ദ്രകാന്ത് പണ്ഡിറ്റ്, അഭിഷേക് നായർ എന്നിവരെപ്പോലുള്ള കോച്ചിംഗ് സ്റ്റാഫിലും ശ്രേയസിന് വലിയ വ്യക്തിത്വങ്ങളെ എങ്ങനെ കൈകാര്യം ചെയ്യേണ്ടിവന്നുവെന്നും ഉത്തപ്പ വിശദീകരിച്ചു. കെകെആർ ക്യാപ്റ്റൻ കാണിച്ച ഈ വീര്യം തനിക്ക് ഇഷ്ടം ആയി എന്നും ഉത്തപ്പ പറഞ്ഞു.