INDIAN CRICKET: ഇന്ത്യക്ക് വേണ്ടി ആ ലക്ഷ്യം നേടാൻ ഞാൻ ആഗ്രഹിക്കുന്നു, ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനവുമായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

2027-ൽ ഏകദിന ലോകകപ്പ് നേടണം എന്നുള്ള ആഗ്രഹം വിരാട് കോഹ്‌ലി പങ്കുവെച്ചു. 2011-ൽ ഇന്ത്യ ഏകദിന ലോകകപ്പ് ജയിക്കുബോൾ വിരാട് കോഹ്‌ലി ടീമിന്റെ ഭാഗമായിരുന്നു . 2015-ലും 2019-ലും ഇന്ത്യ സെമിഫൈനലിൽ എത്തിയെങ്കിലും ഓസ്‌ട്രേലിയയും ന്യൂസിലൻഡും അവരെ തോൽപ്പിച്ചു. 2023-ൽ ഫൈനലിൽ എത്തിയ ഇന്ത്യയെ ഓസ്‌ട്രേലിയ തോൽപ്പിക്കുകയും ചെയ്തു.

ശേഷം എട്ട് മാസത്തിനിടെ ഉപഭൂഖണ്ഡ ടീം രണ്ട് ഐസിസി കിരീടങ്ങൾ നേടി. 2024-ൽ ടി20 ലോകകപ്പും 2025-ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടി. തന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ച് കോഹ്‌ലി തുറന്നുപറയുകയും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പ് നേടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

“അടുത്ത വലിയ ചുവടുവയ്പ്പിനെക്കുറിച്ച് എനിക്കറിയില്ല. 2027-ലെ ഏകദിന ലോകകപ്പ് നേടാൻ ശ്രമിച്ചേക്കാം,” കോഹ്‌ലി പറഞ്ഞു. 2023- ലോകകപ്പിൽ വിരാട് 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ 765 റൺസ് നേടി, മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ഉൾപ്പടെ ടൂർണമെന്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

ഏകദിന ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ചാമ്പ്യൻസ് ട്രോഫിയിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം അത് ടീമിൽ തുടരാനുള്ള വഴിയൊരുക്കി. എന്നിരുന്നാലും, തുടർന്നും രാജ്യത്തിനായി കളിക്കാൻ അവസരം ലഭിക്കണമെങ്കിൽ ഏകദിന ലോകകപ്പ് വരെ അദ്ദേഹം മികച്ച പ്രകടനം തുടരേണ്ടിവരും.