അവൻ ചെയ്ത ആ പ്രവർത്തി കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി, ഞാൻ ഒരിക്കലും അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല; ഇന്ത്യൻ താരത്തെക്കുറിച്ച് കപിൽ ദേവ് പറഞ്ഞത് ഇങ്ങനെ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ രവിചന്ദ്രൻ അശ്വിൻ്റെ ഞെട്ടിക്കുന്ന വിരമിക്കലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് നിരാശ പ്രകടിപ്പിച്ചു. അശ്വിൻ വിരമിച്ചത് ശരിയായ സമയത്ത് അല്ലെന്നും കുറച്ച് കൂടി കാത്തിരിക്കാമായിരുന്നു എന്നും ഉള്ള അഭിപ്രായമാണ് കപിൽ പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിന് അശ്വിൻ നൽകിയ സംഭാവനകളെ കപിൽ പ്രശംസിച്ചു. 38-കാരൻ ‘സ്മാർട്ട് ബ്രെയിൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിസ്ബേനിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽ ജനിച്ച ഓൾറൗണ്ടർ 106 മത്സരങ്ങളിൽ നിന്ന് 37 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 537 വിക്കറ്റുകളുമായി ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി കരിയർ അശ്വിൻ അവസാനിപ്പിക്കുക ആയിരുന്നു. ആറ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടെ 25.75 ശരാശരിയിൽ 3503 റൺസാണ് വലംകൈയ്യൻ നേടിയത്.

കപിൽ ദേവ് അടുത്തിടെ Guif ന്യൂസിനോട് പറഞ്ഞു

“അശ്വിൻ വളരെ കരുത്തുറ്റ ക്രിക്കറ്റ് ബ്രെയിൻ ആണ്. ക്രിക്കറ്റ് താരങ്ങളിൽ ഇത്തരം ആളുകൾ ഉള്ളത് ഈ ഗെയിമിങ് നല്ലതാണ്. ടൂറിൻ്റെ ഇടയിൽ അവൻ പോയപ്പോൾ എനിക്ക് ചെറിയ സങ്കടം തോന്നി. വളരെ നന്നായി ഗെയിം നിർമ്മിക്കുകയും സേവിക്കുകയും ചെയ്ത ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു അദ്ദേഹം. കാത്തിരുന്ന് വ്യത്യസ്തമായ രീതിയിൽ അശ്വിൻ വിരമിക്കണം ആയിരുന്നു. എന്നിരുന്നാലും, അദ്ദേഹം രാജ്യത്തിനായി ചെയ്തത് അവിശ്വസനീയമാണ്.”

ടെസ്റ്റിന് പുറമെ ഏകദിനത്തിലും ടി20യിലുമായി 156, 72 വിക്കറ്റുകളും അശ്വിൻ നേടിയിട്ടുണ്ട്. 2011 ലോകകപ്പ് നേടിയ ടീമിലും 2013 ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിന്റെയും ഭാഗമായിരുന്നു താരം.