IPL 2025: അന്ന് തന്നെ രാജസ്ഥാന്റെ നായകസ്ഥാനം ഉപേക്ഷിച്ചാലോ എന്ന് ഞാൻ ചിന്തിച്ചത് ആയിരുന്നു, പക്ഷേ..; സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് നായകൻ സഞ്ജു സാംസൺ. 2021 മുതൽ ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളുടെ ഇടവേളക്ക് ശേഷം ടീം 2022 ൽ ഐപിഎൽ ഫൈനലിൽ എത്തി. 2025 സീസണിലേക്ക് അടുക്കുമ്പോൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ടി 20 താരങ്ങളിൽ ഒരാളായി നിൽക്കുന്ന സഞ്ജു നിലവിൽ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം ആകും രാജസ്ഥാനെ നായയ്‌ക്കാൻ എത്തുക. റിയാൻ പരാഗ്, സഞ്ജുവിന്റെ അഭാവത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ടീമിനെ നയിക്കുമ്പോൾ അവിടെ സഞ്ജുവിനെ ഒരു ഇമ്പാക്ട് താരമായിട്ടാണ് രാജസ്ഥാൻ ഇറങ്ങുക.

അടുത്തിടെ, സഞ്ജു ക്യാപ്റ്റൻ എന്ന നിലയിലുള്ള ചിന്തകളും ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് മുന്നിലുള്ള വെല്ലുവിളികളും പങ്കുവെച്ചു. 2022-ൽ ടീമിനെ ഫൈനലിലേക്ക് നയിച്ചപ്പോൾ, താൻ എപ്പോഴും ക്യാപ്റ്റനായിരിക്കില്ല എന്ന് ചിന്തിച്ചു തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലേക്ക് പുതിയ നേതാക്കളെ തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു, “ക്യാപ്റ്റനായി രണ്ടാം വർഷത്തിലേക്ക് കയറിയപ്പോൾ, ഇനിയും നായകനായി തുടരില്ല എന്ന് ഞാൻ കരുതി. പുതിയ താരങ്ങൾ വരേണ്ട സമയം ആണെന്നുള്ള ബോധ്യം എനിക്ക് ഉണ്ടായിരുന്നു.”

ലേലത്തിനു ശേഷമുള്ള ഘട്ടം അതിന്റേതായ വെല്ലുവിളികൾ എങ്ങനെ ഉയർത്തുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, പ്രത്യേകിച്ച് ഇത്തവണ ഒരു കൂട്ടം യുവ കളിക്കാർ ടീമിൽ ഉള്ള സാഹചര്യത്തിൽ. താരത്തിന്റെ അഭിപ്രായത്തിൽ, ഈ യുവ കളിക്കാർക്ക് തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ രാജസ്ഥാൻ പറ്റിയ ഒരു വേദി ആണെന്നും സഞ്ജു പറഞ്ഞു.

Read more

മറ്റൊരു കാര്യം, റിയാൻ പരാഗിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഉള്ള വരവ് വിചാരിച്ചത് പോലെ കളർ ആയില്ല. ആദ്യ മത്സരത്തിൽ, സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ടീം പരാജയപ്പെടുക ആയിരുന്നു. ഇന്ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ടീം കൊൽക്കത്തയെ നേരിടും.