ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ സായ് കിഷോറും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കളിക്കളത്തിൽ ഏറ്റുമുട്ടിയ കാഴ്ച്ച ഇന്നലത്തെ മത്സരത്തെ കൂടുതൽ ആവേശകരമാക്കി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ 36 റൺസിന് പരാജയപ്പെടുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ഉയർത്തിയ 197 റൺ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സിൽ 160 – 6 എന്ന നിലയിൽ അവസാനിച്ചു. ഗുജറാത്ത് 36 റൺസിനാണ് ജയിച്ചത്.
കളിയുടെ 15-ാം ഓവറിൽ കിഷോർ പാണ്ഡ്യയ്ക്ക് പന്തെറിയുമ്പോൾ ആണ് സംഭവം നടന്നത്. സ്പിന്നറുടെ പന്ത് മുംബൈ ക്യാപ്റ്റൻ പ്രതിരോധിച്ചു. തുടർന്ന് ഹാർദിക് കലിപ്പിൽ സായ് കിഷോറിനെ നോക്കി. ശേഷം പാണ്ഡ്യ കിഷോറിനോട് പോകാൻ ആംഗ്യം കാണിച്ചു. പക്ഷേ അത് ജിടി താരവും വിട്ടുകൊടുക്കാതെ ഹർദിക്കിനെ തന്നെ നോക്കി ഇരുന്നു. ഒടുവിൽ രണ്ട് കളിക്കാരും പരസ്പരം കണ്ണെടുക്കാതെ നിന്ന സാഹചര്യത്തിൽ അമ്പയർ എത്തി രംഗം ശാന്തമാക്കി.
മത്സരശേഷം നടന്ന പ്രസന്റേഷനിൽ, സംഭവത്തെക്കുറിച്ച് സംസാരിച്ച കിഷോർ, ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള വാദങ്ങൾ തള്ളിക്കളഞ്ഞു. കളി അവസാനിച്ച ശേഷം ഇരുവരും പുഞ്ചിരിയോടെ അത് ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാമായിരുന്നു.
“ഇല്ല, അവൻ എന്റെ ഒരു നല്ല സുഹൃത്താണ്, മൈതാനത്തിനുള്ളിൽ അങ്ങനെയായിരിക്കണം. മൈതാനത്തിനുള്ളിൽ ആരായാലും എതിരാളികളാണ്, പക്ഷേ ഞങ്ങൾ കാര്യങ്ങൾ വ്യക്തിപരമായി എടുക്കുന്നില്ല. ഞങ്ങൾ നല്ല മത്സരാർത്ഥികളാണ്, കളി അങ്ങനെയായിരിക്കണമെന്ന് ഞാൻ കരുതുന്നു,” കിഷോർ പറഞ്ഞു.
കളിച്ച രണ്ട് കളികളും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്.
Hardik Pandya vs Sai Kishore 😮
ஆட்டம் சூடு பிடித்த தருணம்! 🔥🔥🔥
📺 தொடர்ந்து காணுங்கள் | Tata IPL 2025 | GT vs MI | Star Sports தமிழில்#IPLOnJioStar #IPL2025 #TATAIPL #GTvMI pic.twitter.com/4jnceBrXHU
— Star Sports Tamil (@StarSportsTamil) March 29, 2025
Read more