ധോണി ചെയ്ത പ്രവർത്തി ഒരിക്കലും മറക്കില്ല, അന്ന് അയാളെ വിളിച്ചപ്പോൾ...; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തിയതിയതിൽ സന്തോഷം ഉണ്ടെന്ന് രവിചന്ദ്രൻ അശ്വിൻ. തന്റെ കരിയർ ആരംഭിച്ച ശേഷം, തുടർച്ചയായി എട്ട് സീസണുകളിൽ അശ്വിൻ ചെന്നൈക്ക് വേണ്ടി കളിച്ചു. സി‌എസ്‌കെയെയും രാജസ്ഥാൻ റോയൽസിനെയും രണ്ട് വർഷത്തേക്ക് വിലക്കിയപ്പോൾ, റൈസിംഗ് പൂനെ സൂപ്പർജയന്റ്സ് അദ്ദേഹത്തെ സ്വന്തമാക്കി. 2018 ലെ ലേലത്തിൽ പഞ്ചാബ് കിംഗ്സ് താരത്തെ സ്വന്തമാക്കി. ശേഷം ഡൽഹി ക്യാപിറ്റൽസിനും രാജസ്ഥാൻ റോയൽസിനും വേണ്ടിയും അദ്ദേഹം കളിച്ചു.

2025 ലെ ഐ‌പി‌എൽ മെഗാ ലേലത്തിൽ ചെന്നൈ അദേഹത്ര വാശിയേറിയ വിളിക്ക് ഒടുവിൽ സ്വന്തമാക്കുക ആയിരുന്നു. പ്രത്യേക സമ്മാനത്തിന് വെറ്ററൻ എം‌എസ് ധോണിയോട് നന്ദി പറഞ്ഞു.

“ചെന്നൈയിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള സമ്മാനം എം‌എസ് ധോണി എനിക്ക് നൽകുമെന്ന് എനിക്കറിയില്ലായിരുന്നു. അതിനാൽ, എം‌എസ്, അത് ചെയ്തതിന് നന്ദി. ഞാൻ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. കരിയറിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഒരു ബൗളറായിട്ടല്ല, മറിച്ച് സി‌എസ്‌കെയ്ക്ക് വേണ്ടി വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്ന ഒരാളായാണ് ഞാൻ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തിയത്. അതൊരു അത്ഭുതകരമായ സ്ഥലമാണ്, ”അദ്ദേഹം പറഞ്ഞു.

നൂറാം ടെസ്റ്റ് മത്സരത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അശ്വിൻ വെളിപ്പെടുത്തി. ധർമ്മശാലയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിനിടെയാണ് അദ്ദേഹം ഈ മെമന്റോ സമ്മാനിക്കാൻ എം.എസ്. ധോണിയെ ക്ഷണിച്ചത്. “എന്റെ നൂറാം ടെസ്റ്റ് കളിച്ചതിന് ശേഷം ധർമ്മശാലയിൽ വിരമിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എം.എസ്. ധോണി എനിക്ക് ആ മൊമന്റോ കൈമാറണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ അദ്ദേഹത്തെ 9.75 കോടി രൂപയ്ക്ക് ആണ് സ്വന്തമാക്കിയത്. മാർച്ച് 23 ന് മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ ആദ്യ മത്സരത്തിന് ഇറങ്ങും.