എതിരാളികളെ തകർത്തെറിയാൻ അവരുടെ സഹായം തേടും, അവിടെ കെണികൾ ഞാൻ ഒരുക്കും; അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

വെറ്ററൻ ഇന്ത്യൻ ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താൻ ഏതറ്റം വരെയും പോകാൻ തയാറാകുന്ന ആളാണ്. ഒരു ടെസ്റ്റിന് മുന്നോടിയായി എതിരാളികളുടെ തന്ത്രങ്ങൾ അറിയാനും അവരുടെ ബലഹീനത അറിയാനും താൻ മാധ്യമപ്രവർത്തകരുടെ കൈയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ നോക്കി പഠിക്കാറുണ്ടെന്നും താരം പറയുന്നു.

ബോർഡർ-ഗവാസ്‌കർ ട്രോഫി 2020/21-നു വേണ്ടിയുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ മർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് എതിരെ അശ്വിൻ ആധിപത്യം സ്ഥാപിച്ചു. നെറ്റ്സിൽ തൻ്റെ ഭീഷണി നേരിടാൻ ലാബുഷാഗ്നെയും സ്മിത്തും പരമാവധി ശ്രമിച്ചതായി ദൃശ്യങ്ങളിൽ നിന്ന് തനിക്ക് കാണാൻ കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മുൻ ഇന്ത്യൻ ഇതിഹാസ ലെഗ് സ്പിന്നർ അനിൽ കുംബ്ലെയോട് ജിയോ സിനിമയിൽ സംസാരിക്കുമ്പോൾ, എതിർ ബാറ്റർമാരുടെ തന്ത്രങ്ങൾ താൻ എങ്ങനെ മനസിലാക്കുന്നു എന്ന് പറഞ്ഞത് ഇങ്ങനെ

“ചിലപ്പോൾ ഞാൻ മാധ്യമപ്രവർത്തകരുമായി ചങ്ങാത്തം കൂടുകയും ബാറ്റർമാർ നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ അവർ എടുക്കുന്ന ദൃശ്യങ്ങൾ നോക്കുകയും ചെയ്യും ഞാൻ ഓസ്‌ട്രേലിയയിൽ പോയപ്പോൾ മാർനസും സ്മിത്തും എന്നെ ഒരുപാട് പേടിക്കുന്നത് പോലെ തോന്നി. എന്നെ നേരിടാൻ അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസിലാക്കിയ ഞാൻ അവർക്ക് എതിരെ തന്ത്രങ്ങൾ മെനഞ്ഞു.”അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.

Read more

അതേസമയം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് ശേഷം വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് ഒരുങ്ങാൻ അശ്വിൻ ഒരുക്കങ്ങൾ തുടരും.