നീ എത്ര ദുരന്തം ആയാലും ഞാൻ പിന്തുണക്കും, നിന്റെ കഴിവ് എനിക്ക് നന്നായി അറിയാം; ഇതിഹാസം തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി സഞ്ജു സാംസൺ

2024 സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. പ്രതിഭാധനനായ ബാറ്റർ ഇത്രയും വർഷത്തെ കരിയറിൽ തന്റെ ഏറ്റവും മികച്ച പ്രകനമാ നടത്തിയത് ഈ വർഷമായിരുന്നു. എന്തുകൊണ്ടാണ് പലരും ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനനായ ബാറ്ററായി തന്നെ മുദ്രകുത്തിയത് എന്നും തന്നെ മികച്ചവൻ എന്നും വാഴ്ത്തിയത് എന്തുകൊണ്ടാണെന്നും സഞ്ജു ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തിരിക്കുകയാണ്. വൈറ്റ് ബോൾ ഫോർമാറ്റിൽ സഞ്ജു തന്റെ ഭാവി സുരക്ഷിതം ആക്കാനുള്ള ശ്രമത്തിൽ സഞ്ജു വിജയിച്ചപ്പോൾ വരാനിരിക്കുന്ന കാലത്ത് ഏകദിന, ടെസ്റ്റ് ടീമുകളിൽ സഞ്ജു ഉറപ്പായിട്ടും ഉണ്ടാകും എന്നും നമുക്ക് ഉറപ്പിക്കാം.

വർഷങ്ങളോളം ഇന്ത്യൻ ടീമിലെ അസ്ഥിര പ്രകടനങ്ങൾക്ക് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ സമീപകാല വിജയങ്ങൾക്ക് ഉള്ള ക്രെഡിറ്റ് അർഹിക്കുന്നത് ഗൗതം ഗംഭീർ ആണെന്ന് സഞ്ജു ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. തന്നെ പിന്തുണച്ചതിനും ആത്മവിശ്വാസം നൽകിയതിനും സഞ്ജു ഗൗതം ഗംബിജിറിന് നന്ദി പറഞ്ഞു.

അടുത്തിടെ യുട്യൂബ് ചാനലിൽ എബി ഡിവില്ലിയേഴ്‌സിനോട് സംസാരിച്ച സാംസൺ, തൻ്റെ വിജയത്തിൽ നിലവിലെ ഇന്ത്യൻ ഹെഡ് കോച്ച് വഹിച്ച പ്രധാന പങ്ക് അംഗീകരിച്ചു. അദ്ദേഹം പറഞ്ഞു:

“അവൻ ഇന്ത്യൻ ടീമിലേക്ക് വന്നപ്പോൾ ഡ്രസ്സിംഗ് റൂമിൽ വെച്ച് എന്നോട് പറഞ്ഞു ‘സഞ്ജൂ, നീ എന്താണെന്ന് എനിക്ക് അറിയാം. നിനക്ക് ഒരുപാട് കഴിവുകൾ ഉണ്ട്. എന്ത് വന്നാലും ഞാൻ നിന്നെ പിന്തുണക്കും എന്ന ഉറപ്പും നൽകി. എല്ലാ ഇന്നിങ്സിലും തകർപ്പൻ പ്രകടനം നടത്താൻ പറ്റുമെന്ന് ആത്മവിശവസം നൽകി. പരിശീലകൻ നൽകിയ ആ ഉപദേശം കരുത്തായി.

ഹെഡ് കോച്ച് തന്നിൽ കാണിച്ച വിശ്വാസത്തിന് പ്രതിഫലം നൽകാൻ താൻ ആഗ്രഹിച്ചതിനാൽ തന്നെ തുടർന്ന് തൻ്റെ പരാജയങ്ങളിൽ താൻ അങ്ങേയറ്റം നിരാശനാണെന്നും കീപ്പർ-ബാറ്റർ കൂട്ടിച്ചേർത്തു.

“അദ്ദേഹം എന്നോട് അതൊക്കെ പറഞ്ഞതിന് ശേഷം ഒരു ഇന്നിങ്സിൽ പരാജയപ്പെട്ടാൽ വലിയ സങ്കടം ആയിരുന്നു. എന്തായാലും എനിക്ക് അധികം താമസിക്കാതെ മികവ് കാണിക്കാൻ സാധിച്ചു.” കീപ്പർ-ബാറ്റർ വിശദീകരിച്ചു.

“ദൈവകൃപയാൽ, ഇനിയുള്ള കാലത്തും മികവ് കാണിക്കാനുള്ള പ്രകടനം കാണിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” പ്രതിഭാധനനായ 30-കാരൻ കൂട്ടിച്ചേർത്തു.

സാംസൺ ഇതുവരെ 16 ഏകദിനങ്ങളിലും 37 ടി20യിലും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 56.66 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്. ടി20യിൽ 155.17 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ 810 റൺസ് നേടിയിട്ടുണ്ട്.