'എനിക്കു കഴിയുമായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് പന്തിനെ തടഞ്ഞേനെ'; തുറന്നു പറഞ്ഞ് മുന്‍ താരം

പന്തിനെ ഇന്ത്യന്‍ ടി20 ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായി അവരോധിച്ച നടപടി ശരിയായില്ലെന്ന് ബിസിസിഐ മുന്‍ സിലക്ടറും പരിശീലകനുമായ മദന്‍ ലാല്‍. ബാറ്റര്‍ എന്ന നിലയില്‍ പന്ത് പക്വത കാണിച്ച ശേഷം മതി നായകനാകുന്ന കാര്യമൊക്കെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

‘എനിക്കു കഴിയുമായിരുന്നു എങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു ഞാന്‍ പന്തിനെ തടഞ്ഞേനെ. ഞാനും ഒരിക്കലും ഇതിനു സമ്മതിക്കുകയുമില്ലായിരുന്നു. കാരണം പന്തിനെപ്പോലെ ഒരു താരത്തിനു പിന്നീട് ഒരു ഘട്ടത്തില്‍ മാത്രമേ ഇത്തരത്തില്‍ ഒരു ഉത്തരവാദിത്തം നല്‍കാമായിരുന്നുള്ളു.’

‘ഇന്ത്യന്‍ ക്യാപ്റ്റനാകുക എന്നതു വളരെ വലിയ കാര്യം തന്നെയാണ്. പന്ത് ചെറുപ്പമാണ്. അടുത്തകാലത്തൊന്നും പന്ത് മറ്റെവിടേക്കും പോകാനും പോകുന്നില്ല. എത്ര മത്സരങ്ങള്‍ കൂടുതല്‍ കളിക്കുന്നോ, പന്തിന്റെ പക്വത അത്രയും വര്‍ധിക്കും.’

‘കാര്യങ്ങളെ കൂടുതല്‍ പക്വതയോടെ സമീപിക്കണം. എംഎസ് ധോണി വളരെ ശാന്തനായിരുന്നു. അതാണു ക്യാപ്റ്റന്‍സിയില്‍ ധോണിയെ ഏറ്റവും അധികം തുണച്ചതും’ മദന്‍ ലാല്‍ പറഞ്ഞു.