T20 WORLDCUP 2024: രോഹിത് ചെയ്ത പ്രവൃത്തി ഞാൻ ആണെങ്കിൽ ചെയ്യില്ല, ആ കാര്യം ശ്രദ്ധിക്കത്തുമില്ല: വിരേന്ദർ സെവാഗ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ മെൻ ഇൻ ബ്ലൂ പന്തിൽ കൃത്രിമം കാണിച്ചെന്ന ഇൻസമാം ഉൾ ഹഖിൻ്റെ വാദങ്ങളെ തള്ളി ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്ത് എത്തിയിരുന്നു. റിവേഴ്‌സ് സ്വിംഗ് ലഭിക്കാൻ അർഷ്ദീപ് സിങ്ങും മറ്റ് കളിക്കാരും പന്തിൽ കൃത്രിമം കാണിച്ചതായി ഇൻസി പറഞ്ഞതിന് പിന്നാലെയാണ് മറുപടിയുമായി ഇന്ത്യൻ നായകന് വരേണ്ടി വന്നത്.

“അർഷ്ദീപ് സിംഗ് 15ാം ഓവർ ബോൾ ചെയ്യുന്ന സമയത്ത് അയാൾക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്‌സ് സ്വിംഗ് കണ്ടെത്താനാകുക? 12ാം ഓവറും 13ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നോ? അർഷ്ദീപ് പന്തെറിയാൻ എത്തിയപ്പോൾത്തന്നെ റിവേഴ്‌സ് സ്വിംഗ് ലഭിച്ചു. ഇത്തരം കാര്യങ്ങളിൽ അംപയർമാർ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്. ഇക്കാര്യം ഞാൻ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാകിസ്ഥാൻ താരങ്ങളാണ് ഇതു ചെയ്തതെങ്കിൽ എന്തായിരിക്കും ബഹളം.” ഇൻസി പറഞ്ഞു.

എന്താണ് റിവേഴ്‌സ് സ്വിംഗ് എന്ന് നമുക്കെല്ലാം അറിയാം. അർഷ്ദീപിനേപ്പോലെ ഒരു താരത്തിന് 15ാം ഓവറിൽ റിവേഴ്‌സ് സ്വിംഗ് ലഭിക്കണമെങ്കിൽ ആ പന്തിൽ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്- ഇതായിരുന്നു ഇൻസിയുടെ വാദം. എന്നാൽ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനൽ പോരാട്ടത്തിന് ഒരു ദിവസം മുമ്പ് നടന്ന വാർത്താ സമ്മേളനത്തിലാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ്റെ ഗുരുതര ആരോപണത്തെക്കുറിച്ച് ടീം ഇന്ത്യ ഇന്ത്യ ക്യാപ്റ്റൻ രോഹിതിനോട് മാധ്യമങ്ങളെ . ഇൻസമാമിൻ്റെ വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ഇവിടെ വളരെ ചൂടാണ്, പിച്ചുകൾ വരണ്ടതാണ്. ഇവിടെ റിവേഴ്സ് സ്വിംഗ് ഇല്ലെങ്കിൽ, അത് എവിടെ കിട്ടും? ഞങ്ങൾ കളിക്കുന്നത് ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ അല്ല ”രോഹിത് പറഞ്ഞു.

അതേസമയം രോഹിതിനോട് ഈ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെവാഗ് തൃപ്തനായില്ല. “ആരെയെങ്കിലും ഉദ്ധരിച്ച് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് ഒരു പത്രപ്രവർത്തകൻ്റെ ജോലിയല്ല. നിങ്ങൾക്ക് സ്വന്തമായി ഒരു ചോദ്യമില്ലേ? ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച് നിങ്ങൾ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഞാൻ രോഹിത് ശർമ്മ ആയിരുന്നെങ്കിൽ ഞാൻ മറുപടി പറയില്ലായിരുന്നു.” വീരേന്ദർ സെവാഗ് പറഞ്ഞു.