സെപ്തംബർ 19 ന് ചെന്നൈയിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് ഖാനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് ഇറങ്ങാൻ കെഎൽ രാഹുലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം രാഹുലിന് പരിക്ക് കാരണം പിന്നെ ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല.
അവസാന മൂന്ന് ഇംഗ്ലണ്ട് ടെസ്റ്റുകളിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ ഇത് സർഫറാസിന് അവസരം നൽകി, യുവതാരം അത് രണ്ട് കൈകളും നീട്ടി സ്വീകരിച്ചു. 26 കാരനായ താരം മൂന്ന് അർദ്ധ സെഞ്ച്വറികൾ സഹിതം 50 ശരാശരിയിൽ 200 റൺസ് നേടി, ആദ്യ മത്സരം തോറ്റതിൽ നിന്ന് ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കി.
സർഫറാസും രാഹുലും മിടുക്കന്മാർ ആണെന്ന് പറഞ്ഞ ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചപ്പോൾ രാഹുൽ തന്നെ ആദ്യ ഇലവനിൽ ഇറങ്ങണം എന്ന് പറഞ്ഞു.
“സത്യസന്ധമായി, എനിക്ക് സർഫറാസ് ഖാനോട് സങ്കടം തോന്നുന്നു. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ചിലപ്പോൾ സംഭവിക്കുന്നു. നിങ്ങൾ നന്നായി കളിക്കുമായിരുന്നു, പക്ഷേ ഒരു വലിയ കളിക്കാരൻ തിരിച്ചെത്തുമ്പോൾ നിങ്ങളുടെ സ്ഥാനം നഷ്ടപ്പെടും. ഉദാഹരണത്തിന്, ഋഷഭ് പന്ത് വന്നപ്പോൾ ധ്രുവ് ജുറൽ സ്ഥാനം നഷ്ടപ്പെടുത്തി. സർഫറാസ് ഖാനും അതുപോലെ കരുതിയാൽ മതി” അദ്ദേഹം പറഞ്ഞു.
” വിദേശത്ത് ഇന്ത്യ ഒരുപാട് പരമ്പരകൾ കളിക്കുന്നുണ്ട്. ഓസ്‌ടേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ ഒകെ പര്യടനം വരുമ്പോൾ വിദേശത്ത് എന്നും തിളങ്ങിയിട്ടുള്ള രാഹുലിന് അത് ഗുണം ചെയ്യും.” ശ്രീകാന്ത് കൂട്ടിച്ചേർത്തു.
Read more
രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർ ആദ്യ നാല് സ്ഥാനങ്ങളിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. ആറാം നമ്പർ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിന് ആയിരിക്കും സാധ്യത. ഇതോടെ രാഹുലിലോ സർഫറാസിലോ ഒരാൾക്ക് മാത്രമേ അവസരം കിട്ടു എന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തും.