നല്ല പ്രായത്തില്‍ ടീമില്‍ വരാന്‍ പറ്റിയിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷെ സൂര്യനോളം ഉയരത്തില്‍ ഉണ്ടായിരുന്നേനെ!

രഞ്ജി ഇസ്ബെല്ല

സൂര്യകുമാര്‍ യാദവ്.. എന്തോരഴകാണ് ആ പേര് കേള്‍ക്കാന്‍. നിങ്ങളുടെ പേരു കേള്‍ക്കുമ്പോള്‍ പണ്ടത്തെ മലയാളം വ്യാകരണത്തിലേക്ക് മനസ്സ് പായുന്നു. സൂര്യനെപ്പോലെ ശോഭിക്കുന്നവന്‍ ആരോ അവന്‍, സൂര്യകുമാര്‍….

ഓര്‍ക്കുമ്പോള്‍ തന്നെയൊരു രോമാഞ്ചം തോന്നുന്നു. കിങ്ങിനെക്കാളും ഹിറ്റ്മാനേക്കാളും രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായക്കുറവാണു sky ക്ക് ഉള്ളത്.

നല്ല പ്രായത്തില്‍ ടീമില്‍ വരാന്‍ പറ്റിയിരുന്നെങ്കില്‍ അയാള്‍ ഇന്നെവിടെ നിന്നേനെ.. ഒരുപക്ഷെ സൂര്യനോളം ഉയരത്തില്‍ അയാളും ഉണ്ടായിരുന്നേനെ.

വൈകി കിട്ടിയ വസന്തകാലത്തു അത്ഭുതങ്ങള്‍ വിരിയിക്കുന്നതിനു, ഞങ്ങള്‍ ആരാധകരുടെ കണ്ണുകള്‍ക്ക് ഉത്സവവിരുന്നു നല്‍കുന്നതിന് നന്ദി പ്രിയപ്പെട്ടവനെ

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍