ലോക കപ്പില്‍ അവനെ ഓപ്പണറാക്കിയാല്‍ റണ്‍വേട്ടയില്‍ ഒന്നാമനാകും; വമ്പന്‍ പ്രവചനവുമായി ക്ലാര്‍ക്ക്

ടി20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ സാദ്ധ്യതകളെക്കുറിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ലോകകപ്പില്‍ സീനിയര്‍ താരം സ്റ്റീവ് സ്മിത്തിനെ ഓപ്പണറാക്കിയാല്‍ അദ്ദേഹം ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുമെന്ന് ക്ലര്‍ക്ക് പറഞ്ഞു.

ലോകകപ്പില്‍ സ്മിത്തിനെ ഓപ്പണറാക്കിയാല്‍ അവന്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തും. സ്മിത്തിനോട് മൂന്നാം നമ്പറിലും നാലാം നമ്പറിലുമൊന്നും ബാറ്റ് ചെയ്യാന്‍ ആവിശ്യപ്പെടരുത്. ഇപ്പോഴും മികവ് കാട്ടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാവന്‍.

അവനെ നാലാം നമ്പറില്‍ കളിപ്പിച്ചിട്ട് മോശം പ്രകടനത്തിന് വിമര്‍ശിച്ച് കാര്യമില്ല. സ്മിത്തിനെപ്പോലുള്ള താരങ്ങള്‍ എല്ലാ ടീമിന്റെയും അഭിവാജ്യ ഘടകമാണ്. കാരണം എല്ലാ സാഹചര്യങ്ങളും സമാനമായിരിക്കില്ല. തുടക്കത്തിലേ തകര്‍ച്ച നേരിടുമ്പോള്‍ ടീമിനെ കരകയറ്റാന്‍ സ്മിത്തിനെപ്പോലെയൊരാള്‍ ആവശ്യമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

Read more

ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് നിലവില്‍ ഓസീസിന്റെ ഓപ്പണര്‍മാര്‍. മികച്ച റെക്കോഡുള്ള ഇവര്‍ പവര്‍പ്ലേ മുതലാക്കി വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിവുള്ളവരാണ്. ഇവരെ മാറ്റിനിര്‍ത്തി മെല്ലെപ്പോക്കുകാരനായ സ്മിത്തിനെ ഓസീസ് ഓപ്പണറായി പരിഗണിക്കില്ലെന്ന് ഉറപ്പാണ്.