ടി20 ലോകകപ്പിനായി ടീം ഇന്ത്യ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലാണ്. പല തവണ നോക്കൗട്ടില്‍ എത്തിയിട്ടും ഇന്ത്യ 2007 ന് ശേഷം ഒരു ടി20 ട്രോഫി നേടിയിട്ടില്ല. ഈ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്താന്‍ സെലക്ടര്‍മാര്‍ ഇത്തവണ ഏറ്റവും മികച്ച ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാണ്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ അവസരങ്ങളില്‍ നിര്‍ണായകമാകും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍, ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളില്‍ അദ്ദേഹം സംഭാവന നല്‍കി. മത്സരത്തില്‍ ഹാര്‍ദ്ദിക് തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തി 23 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടി. ബോളിംഗില്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പരാജയപ്പെട്ടതിന് പാണ്ഡ്യയ്ക്ക് വിഷമമുണ്ടായിരുന്നു. തന്റെ കന്നി ക്യാപ്റ്റന്‍സി കീഴില്‍ മുംബൈ ടീം അവസാന സ്ഥാനത്താണ് ഫിനീശ് ചെയ്തത്. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് ഒരുവിധ സംഭാവനയും സീസണില്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ.
ഹാര്‍ദിക് പാണ്ഡ്യ എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ ഹാര്‍ദിക്ക് മികച്ച പ്രകടനം പുറത്തെടുക്കണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മികച്ച ഫോമിലല്ലായിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ അവന്‍ ഒരു വലിയ മാച്ച് വിന്നറാണ്. സന്നാഹ മത്സരത്തില്‍ പാണ്ഡ്യ തന്റെ ഫേം വീണ്ടെടുത്തു.
മുംബൈക്ക് വേണ്ടിയുള്ള തന്റെ പ്രകടനത്തെക്കുറിച്ച് ഹാര്‍ദിക് ചിന്തിക്കില്ല. ലോകകപ്പില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം നല്‍കും- നയന്‍ മോംഗിയ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.