2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയാണ് കിവികൾക്ക് എതിരെ വരാനിരിക്കുന്നത്. ടി20 യും ഏകദിനങ്ങളും അടങ്ങുന്ന ഉഭയകക്ഷി പരമ്പര ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്കുള്ള യഥാർത്ഥ അവസരവും പരീക്ഷണവും ആയിരിക്കും.
സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാൽ, കിവീസിനെതിരായ പോരാട്ടത്തിൽ മധ്യനിരയിൽ ഒരു കൂട്ടം യുവ പ്രതിഭകൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 ടീമിനെ നയിക്കുമ്പോൾ ധവാൻ ഏകദിനത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. മുൻ ഇന്ത്യൻ ബാറ്റിംഗ് താരവും നിലവിലെ എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് മുഖ്യ പരിശീലകനായി എത്തുന്നത്.
ഇപ്പോഴിതാ യുവതാരങ്ങൾ അടങ്ങിയ ടീമുമായി ബന്ധപ്പെട്ട് വലിയ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ജോണ്ടി റോഡ്‌സ്- “ന്യൂസിലൻഡിലെ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ശക്തി യുവനിരയാണ്, കൂടാതെ ചില മികച്ച കളിക്കാരും നിരയിലുണ്ട്. ഐപിഎല്ലിന്റെ വിജയം ഈ യുവതാരങ്ങളുടെ ഉടയമം, ഈ താരങ്ങൾ മുന്നോട്ട് വരണം.”
“ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ തിരഞ്ഞെടുത്ത ടി20 ടീമിനെ നോക്കിയാൽ നിങ്ങൾക് മനസിലാകും. യുവ നിരയുടെ കരുത്താണ് ഈ ടീമിന്റെ ആയുധം. നല്ല ടീമിനെയാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്.”
Read more
ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ടി20 ലോക കിരീടം ഉയർത്തി. ഐപിഎല്ലിൽ കളിക്കുന്നത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ കളിക്കാർക്ക് ധാരാളം അനുഭവങ്ങൾ നൽകുകയും അവരുടെ ഗെയിം കൂടുതൽ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് റോഡ്‌സ് കരുതുന്നു.