ഇത് മുംബൈയോ ചെന്നൈയോ ആയിരുന്നെങ്കിൽ കോഴ എന്നൊക്കെ പറഞ്ഞ് എല്ലാവരും ആഘോഷിക്കുമായിരുന്നു, ഈ തേർഡ് അമ്പയർ ഒരു കോമഡിയായി മാറുകയാണോ; സാഹയുടെ 'റിവ്യൂ' വിവാദത്തിൽ

ഹാർദിക് പാണ്ഡ്യ തന്റെ പഴയ ടീമായ മുംബൈയോട് ഒരു ദയയും കാണിച്ചില്ല. ഇന്നലെ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മുംബൈക്കെതിരെ 55 റണ്‍സ് ജയം നേടിയിരുന്നു . ഗുജറാത്ത് മുന്നോട്ടുവെച്ച 208 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് 20 ഓവറില്‍ 152 റണ്‍സെടുക്കാനെ ആയുള്ളു. 40 റൺസെടുത്ത നെഹാൽ വധേര മുംബൈയുടെ ടോപ് സ്കോററായി. താരം 21 പന്തിൽ മൂന്ന് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തിലാണ് ടീമിന്റെ മാനം രക്ഷിച്ചത്.

ടോസ് നേടിയ രോഹിത് ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. പതിവുപോലെ തന്നെ അർജുൻ ടെൻഡുൽക്കർ അവർക്ക് മികച്ച തുടക്കം തന്നെയാണ് നൽകിയത്. ഓപ്പണർ സാഹയെ വലിയ അപകടം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ മടക്കാൻ അദ്ദേഹത്തിനായി.

തന്റെ ഷോർട്ട് ഡെലിവറി ലെഗ് സ്റ്റമ്പിന് മുകളിലൂടെ കളിക്കാൻ അർജുൻ സാഹയെ നിര്ബന്ധിതനാക്കി , അത് ഒരു എഡ്ജ് ആയി ഇഷാൻ കിഷന്റെ ക്യാച്ചിൽ കലാശിച്ചു . മുംബൈയുടെ അപ്പീൽ ആത്മവിശ്വാസത്തിലായിരുന്നു, കുറച്ച് സമയമെടുത്ത ശേഷം അമ്പയർ വിരൽ ഉയർത്തി, ഔട്ട് എന്ന വിധി പറഞ്ഞു. പ്രതീക്ഷിച്ചതുപോലെ, സാഹ തന്റെ ഓപ്പണിംഗ് പങ്കാളിയായ ശുഭ്മാൻ ഗില്ലിനെ സമീപിക്കുകയും ഒരു റിവ്യൂ എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഡിആർഎസ് ടൈമർ നിർത്തി കഴിഞ്ഞ് ഏകദേശം രണ്ട് സെക്കൻഡുകൾക്ക് ശേഷമാണ് അപ്പീൽ കൊടുത്തത്.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി, അമ്പയർ സാഹയുടെ വൈകിയുള്ള റിവ്യൂ അനുവദിക്കുകയും തീരുമാനത്തിൽ സഹായിക്കാൻ തേർഡ് അമ്പയറോട് ആവശ്യപ്പെടുകയും ചെയ്തു. പന്ത് സാഹയുടെ കൈയിൽ തട്ടിയതായി സ്പൈക്കിൽ കാണിച്ചു. അതോടെ മുംബൈ ആഘോഷം തുടങ്ങിയപ്പോൾ സാഹ ഡ്രസിങ് റൂമിലേക്ക് നടന്ന് തുടങ്ങിയിരുന്നു . എന്നാൽ സാഹയ്ക്ക് വൈകി റിവ്യൂ അനുവദിച്ച അമ്പയറുടെ വിചിത്രമായ തീരുമാനത്തെ ആരാധകർ പെട്ടെന്ന് ചോദ്യം ചെയ്തു.

ഇത് മുംബൈയോ ചെന്നൈയോ ആയിരുന്നെങ്കിൽ ഇപ്പോൾ കോഴ എന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയ ആകോഷികുമായിരുന്നു എന്നും ഗുജറാത്ത് ആയതുകൊണ്ടാണ് ആരും മൈൻഡ് ചെയ്യാത്തെത്തുമെന്നാണ് കൂടുതൽ ആളുകളും പറഞ്ഞത്.

Read more