അവൻ ലേറ്റായി സ്റ്റൈലായി പുറകെ വന്നാൽ മതി, ജയ്‌സ്വാളിനോട് കലിപ്പായി രോഹിത്; വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സംഭവിച്ചത് അപ്രതീക്ഷിത കാര്യങ്ങൾ; വീഡിയോ കാണാം

മൂന്നാം ടെസ്റ്റിന് പുറപ്പെടാനായി ഇന്ന് രാവിലെ അഡ്‌ലെയ്ഡിലെ ഹോട്ടലിൽ നിന്ന് ടീം ഇന്ത്യ ബ്രിസ്‌ബേനിലേക്ക് വിമാനം കയറി. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (BGT 2024-25) മൂന്നാം ടെസ്റ്റ് ഡിസംബർ ശനിയാഴ്ച റിവർ സിറ്റിയിലെ ഐക്കണിക് ഗാബ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ പരമ്പരയിൽ ഇരുടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.

അതേസമയം ഇന്ന് രാവിലെ യശസ്വി ജയ്‌സ്വാളില്ലാതെയാണ് ഇന്ത്യൻ താരങ്ങളെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്ന ബസ് പുറപ്പെട്ടത്. മുംബൈ ബാറ്റർ ടീം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാൻ വൈകിയതാണ് ക്യാപ്റ്റൻ രോഹിത് ശർമയെ പ്രകോപിപ്പിച്ചത്. സമയം അനുസരിച്ച് ഏകദേശം 8:30 ന് ബസ് വിമാനത്താവളത്തിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യ ബ്രിസ്ബേനിലേക്കുള്ള വിമാനം രാവിലെ 10:05 ന് ഷെഡ്യൂൾ ചെയ്തിരുന്നതാണ്. ഏകദേശം 8:20 മുതൽ ഇന്ത്യൻ സംഘം ബസിൽ കയറാൻ തുടങ്ങി. എന്നാൽ, യശസ്വി ജയ്‌സ്വാളിനെ ആ കൂടെ കാണാൻ സാധിച്ചില്ല. റേ സ്‌പോർട്‌സ് ക്രിക്കറ്റ് പറയുന്നതനുസരിച്ച്, ബസിൽ ഏറെ നേരം കാത്തിരുന്ന രോഹിത് ജയ്‌സ്വാളിന്റെ പ്രവർത്തികളിൽ അസ്വസ്ഥനായി. സഹപ്രവർത്തരോട് ആലോചിച്ച ശേഷം ഒടുവിൽ ബസ് പുറപ്പെടാൻ തീരുമാനിക്കുക ആയിരുന്നു.

എന്തായാലും ജയ്‌സ്വാൾ എത്തിയപ്പോൾ ബസ് പുറപ്പെട്ടതിനാൽ തന്നെ താരം മറ്റൊരു വിമാനത്തിൽ വിമാന താവളത്തിലേക്ക് പുറപ്പെടുക ആയിരുന്നു.