ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ട താരം രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. കിവി ബോളര്‍മാര്‍ക്കെതിരെ ആക്രമണോത്സുകത കാണിക്കാന്‍ താരം ശ്രമിച്ചുവെങ്കിലും ക്രീസിന് പുറത്ത് നിന്ന് പന്ത് പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു.
മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ രോഹിത് ഒരു വലിയ ഷോട്ടിന് അടിക്കുന്നതിനുപകരം, പന്തിനെ പ്രതിരോധിച്ചത് വില്‍ യങ്ങിന് ഒരു അനായാസ ക്യാച്ച് നല്കി. ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര താരത്തിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു.
Drop Rohit Sharma from Indian team 🙏 he can’t play spin or fast bowling 🥶.#INDvsNZ | #RohitSharma | #ViratKohli pic.twitter.com/7xkp2nwBei
— Lord Kl Rahul 🇮🇳 (@temba214) October 26, 2024
”നിങ്ങള്‍ക്ക് പന്ത് പ്രതിരോധിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അത് ക്രീസില്‍ നിന്ന് ചെയ്യുക. പന്ത് പ്രതിരോധിക്കാന്‍ ട്രാക്കില്‍ ഇറങ്ങാനാകില്ല. ഇത് രോഹിത് ശര്‍മ്മയുടെ പുറത്താകലിന് കാരണമായി’ ആകാശ് ചോപ്ര ജിയോസിനിമയില്‍ പറഞ്ഞു.
നാലാം ഇന്നിംഗ്സില്‍ 359 റണ്‍സ് പിന്തുടര്‍ന്ന രോഹിത് ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.