ചാമ്പ്യന്‍സ് ട്രോഫിയും ഒരു പാകിസ്ഥാനി പ്രതിസന്ധിയും! വരുന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടത്തുന്നതിന് ഐ സി സി അനുമതി കൊടുത്തതാണ്. പക്ഷേ ഇന്ത്യന്‍ടീം പാകിസ്താനിലേക്ക് പോകില്ല എന്നത് ഏറെക്കുറെ തീര്‍ച്ചയാണ് . ഇന്ത്യയില്ലാതെ എന്ത് ചാമ്പ്യന്‍സ് ട്രോഫി.
പാകിസ്ഥാനിലെ ബഹുഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികളും, വിരാടും, രോഹിത്തും പാകിസ്ഥാന്‍ മണ്ണില്‍ ക്രിക്കറ്റ് കളിയ്ക്കുന്നതു കാണാനുള്ള ആത്മാര്‍ത്ഥമായ കാത്തിരിപ്പില്‍ ആണ്. ഏതൊരു പാകിസ്ഥാന്‍ പ്ലയെര്‍ക്കുള്ളത് പോലെയോ ഒരു പക്ഷേ അതിലും കൂടുതല്‍ ആരാധകര്‍ രോഹിത്തിനും പ്രേത്യേകിച്ചു കൊഹ്ലിയ്ക്കും പാകിസ്ഥാനില്‍ ഉണ്ടെന്നുള്ളതാണ് വാസ്തവം. കോഹ്ലിയും രോഹിത്തും പാകിസ്ഥാനില്‍ കളിയ്ക്കുന്നതിനുള്ള ഇഷ്ടവും ഈയടുത്ത സമയത്തു വ്യെക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ പ്ലയേഴ്സിന്റെ സെക്യൂരിറ്റിയ്ല്‍ ഏതെങ്കിലും വിധത്തില്‍ ഉള്ള കോമ്പ്രോമിസ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവദിയ്ക്കും എന്ന് തോന്നുന്നില്ല. സ്റ്റേറ്റ് സ്‌പോന്‌സര്‍ഡ് ടെര്‍റോറിസം നിലവിലുള്ള ഒരു ശത്രു രാജ്യത്തേക്ക് എങ്ങനെയാണ് ഗവണ്മെന്റ് ഇന്ത്യന്‍ ടീമിനെ അയക്കുന്നത്. വിരാടിനെയോ , രോഹിതിനെയോ സെക്യൂരിറ്റി ഫോഴ്‌സ് തന്നെ ബന്ദിയാക്കില്ലെന്നു എങ്ങനെ വിശ്വസിയ്ക്കും?
തീര്‍ച്ചയായും അങ്ങനെയുള്ള ഒരു ബാര്‍ഗെയിന്‍, അതുവഴി ഇന്ത്യന്‍ ഗോവെര്‌ന്മേന്റിനെതീരെ പ്ലെയേഴ്സിന്റെ സേഫ്റ്റി മുന്‍നിര്‍ത്തി ഒരു വിലപേശലിനുള്ള അവസരം നല്‍കണോ എന്ന് സര്‍ക്കാര്‍ വിചാരിച്ചാല്‍ കുറ്റം പറയാനാവില്ല.
ഇന്ത്യ ഇല്ലാതെ തങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തുമെന്നും ഒരു ഹൈബ്രിഡ് അറേഞ്ച്‌മെന്റ് പാകിസ്ഥാന്‍ ഇത്തവണ അനുവദിയ്ക്കില്ലെന്ന പിടിവാശിയില്‍ ആണ്. ഇന്ത്യയുടെ എല്ലാ മാച്ചും ലാഹോറില്‍ നടത്താനും ഇന്ത്യന്‍ ടീം മാച്ചിന് ശേഷം ഇന്ത്യയില്‍ തിരികെ എത്തിയ്ക്കാനും അവര്‍ തയ്യാറാണ്. ഒരു പക്ഷെ ഇന്ത്യ ഇല്ലെങ്കില്‍ ശ്രീലങ്കയെ ഉള്‍പ്പെടുത്തി ടുര്‍ണമെന്റ് മുന്നോട്ടു കൊണ്ടുപോകാനുള്ള കഠിന പ്രയത്‌നത്തിലാണവര്‍.
പക്ഷേ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഓസ്ട്രേലിയയും, അഫ്ഘാനിസ്ഥാനും, പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതം അറിയിച്ചു എന്നാണു. അങ്ങനെയെങ്കില്‍ ടുര്‍ണമെന്റ് ഒന്നുകില്‍ യു ഏ ഇ ലെയ്‌ക്കോ, അല്ലെങ്കില്‍ ശ്രീലങ്കയിലേയ്‌ക്കോ മാറ്റാന്‍ ആണ് സാധ്യത. രണ്ടായാലും പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്ടവും മാനഹാനിയും ആയിരിക്കും ഫലം . ഇന്ത്യ ഇല്ലെങ്കില്‍ ചാംപ്യന്‍ഷിപ് വന്‍ നഷ്ടമായിരിക്കും എന്നതാണ് വാസ്തവം. ടി 20 വേള്‍ഡ് കപ്പില്‍ 167കോടി നഷ്ടത്തിലായിരിക്കുന്ന ഐസിസി, മറ്റൊരു പരീക്ഷണം നടത്തുമോ എന്നത് കണ്ടറിയണം. ഇന്ത്യക്കെതിരെ നിരന്തരം അക്രമം അഴിച്ചു വിടുന്ന പാകിസ്താനിലേക്ക് ഇന്ത്യ ടീമിനെ അയക്കണോ? നമ്മുടെ പ്ലെയേഴ്സിനെ വെച്ച് വിലപേശാനുള്ള ഒരു അവസരം ഉണ്ടാക്കി ഗോവെര്‌ന്മേന്റിനെ ബാക്ക് ഫുട്ടില്‍ ആക്കണോ? ഹോക്കി ടീമും മറ്റു ടീമുകളും പാകിസ്ഥാനില്‍ പോയി കളിക്കാമെങ്കില്‍ ക്രിക്കറ്റ് ടീമിനും ആയിക്കൂടെ?
എഴുത്ത്: സതീഷ് ചാണാശ്ശേരിൽ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍