ന്യുസിലാൻഡുമായി ഇപ്പോൾ നടക്കുന്ന പരമ്പര ഒന്ന് അവസാനിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇപ്പോൾ ഇന്ത്യൻ താരങ്ങളാണ്. ആദ്യ ടെസ്റ്റിൽ ഇറങ്ങിയ ഇന്ത്യക്ക് വമ്പൻ നാണക്കേട്. 46 റൺസിനാണ് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്. കൂടാതെ സ്വന്തം മണ്ണിൽ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറും.
മോശമായ ബാറ്റിംഗ് പ്രകടനം മാത്രമല്ല ഫീൽഡിങ്ങിലും വൻഫ്ലോപ്പായി മാറിയിരിക്കുകയാണ് ഇപ്പോൾ കെ എൽ രാഹുൽ. മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിൽ ന്യുസിലൻഡ് താരമായ ടോം ലാതത്തിന്റെ എഡ്ജ് കെ എൽ രാഹുൽ പിടിക്കാതെ വിട്ട് കളയുകയും അത് ഫോർ ആവുകയും ചെയ്തു. ഇത് കണ്ട രോഹിത്ത് രാഹുലിനോട് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്ത വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
KL Rahul :-
– 34 test average after 90 innings
– 20 test average in Australia
– Can’t take a single catch
– Let’s laugh on this 32 years old liability of a cricketer who hasn’t won a single ICC trophy and IPL till now 🤣#KLRahul #INDvsNZ #TeamIndia pic.twitter.com/7NQ86nPayb https://t.co/ZafnlUeb2a— Prateek (@prateek_295) October 17, 2024
ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ കിവി ബോളർമാർ സാഹചര്യം നന്നായി മുതലെടുത്ത് പന്തെറിഞ്ഞപ്പോൾ 2 റൺ എടുത്ത രോഹിത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. തൊട്ടുപിന്നാലെ 8 വർഷത്തിന് ശേഷം മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്സ്വാൾ മടങ്ങിയതോടെയാ പ്രതീക്ഷയും പോയി.
തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ഇതോടെ പൂജ്യനായി മടങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ ആയി താരം മാറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവി ബാറ്റസ്സ്മാന്മാർ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. ടോം ലതാം 15 റൺസും ഡെവോൺ കോൺവെ 61* സ്ഥിരതയാർന്ന ഇന്നിങ്സ് കാഴ്ച വെച്ച് ലീഡ് ഉയർത്തിയിരിക്കുകയാണ്.