"ആ ഒറ്റ കാരണം കൊണ്ടാണ് കളി ഇങ്ങനെ ആയത്": രോഹിത്ത് ശർമ്മ

ഇന്ത്യയുടെ തന്ത്രങ്ങളെ എല്ലാം കാറ്റിൽ പറത്തി കളിയിൽ പൂർണ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് കിവികൾ. ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ 46 റൺസിന്‌ ഓൾ ഔട്ട് ആക്കി. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്. കൂടാതെ സ്വന്തം മണ്ണിൽ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറും. രണ്ടാം ദിനം അവസാനിച്ചപ്പോൾ ന്യുസിലാൻഡ് 180/3 എന്ന നിലയിലാണ്. ലീഡ് സ്കോർ 134 റൺസ്.

ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്ത് ശർമ്മയെ വിമർശിച്ച് കൊണ്ട് പല മുൻ താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. സജ്ജമാക്കിയ തന്ത്രങ്ങൾ എവിടെയാണ് പാളിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:

“ആദ്യ സെക്ഷന് ശേഷം പേസര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കില്ലെന്നാണ് കരുതിയത്. വലിയ പുല്ലും പിച്ചിലില്ലായിരുന്നു. ഫ്‌ളാറ്റ് പിച്ചായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ എന്റെ വിലയിരുത്തലില്‍ പിഴവ് സംഭവിച്ചു. പിച്ചിനെ കൃത്യമായി മനസിലാക്കാന്‍ സാധിച്ചില്ല. ആദ്യം മുതല്‍ പിച്ചില്‍ നല്ല വേഗവും അപ്രതീക്ഷിത ബൗണ്‍സുമുണ്ടായിരുന്നു. പന്തിന്റെ ലൈന്‍ മനസിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെട്ടു. പിച്ചില്‍ പന്ത് കുത്തി എങ്ങോട്ട് പോകുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. അത് നന്നായി ന്യുസിലാൻഡ് ഉപയോഗപ്പെടുത്തി” രോഹിത്ത് ശർമ്മ പറഞ്ഞു.

മോശമായ ബാറ്റിംഗ് മാത്രമല്ല ഇന്ത്യൻ ബോളിങ് യൂണിറ്റിനും മികച്ച രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. ഗംഭീര തിരിച്ച് വരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.