അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടത്താൻ ബിസിസിഐ നിശ്ചയിച്ചിരിക്കുകയാണ്. ഏതൊക്കെ താരങ്ങളെ നിലനിർത്തണമെന്നും ഏതെല്ലാം താരങ്ങൾക്ക് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഉപയോഗിക്കണമെന്നും ഉള്ള കാര്യത്തിൽ ടീം മാനേജ്മെന്റുകളുടെ ചർച്ച ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. രാജസ്ഥാൻ ക്യാമ്പിൽ നിന്ന് ഔദ്യോഗീകമാല്ലാത്ത റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്.
നിലനിർത്തുന്ന താരങ്ങളുടെ പട്ടിക അവർ പൂർത്തിയാക്കി കഴിഞ്ഞു. മൂന്നു താരങ്ങളെ നിലനിർത്താനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അതിൽ മലയാളി താരമായ സഞ്ജു സാംസണെ നിലനിർത്തും എന്ന് ഉറപ്പായി കഴിഞ്ഞു. കൂടാതെ ഓപണർ യശസ്‌വി ജയ്‌സ്വാൾ, ഓൾ റൗണ്ടർ റിയാൻ പരാഗ് എന്നിവരെയും ടീം നിലനിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് വേണ്ടി ആർടിഎം ഉപയോഗിക്കാനാണ് ടീമിന്റെ നീക്കം.
സഞ്ജുവിനെ നിലനിർത്തിയത് കൊണ്ട് തന്നെ അദ്ദേഹത്തെ നായകനാകാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ ഈ വർഷം നടന്ന ഐപിഎലിൽ ടീം സെമി ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അടുത്ത വർഷത്തെ ഐപിഎല്ലിൽ സഞ്ജു തന്നെ ആയിരിക്കും നായകൻ എന്നാണ് ഇപ്പോൾ റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
Read more
ഗംഭീര ഫോമിൽ നിൽക്കുന്ന സഞ്ജു ഈ വർഷം നടന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 531 റൺസ് ആണ് നേടിയത്. കൂടാതെ അദ്ദേഹത്തിന്റെ മികച്ച ക്യാപ്റ്റൻസിയിലായിരുന്നു രാജസ്ഥാൻ ഇത്തവണ സെമി ഫൈനൽ വരെ എത്തിയതും. ഒക്ടോബർ 31 ആം തിയതിയാണ് എല്ലാ ടീമുകളും റീറ്റെയിൻ ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് ബിസിസിഐക്ക് നൽകേണ്ട അവസാന തിയതി.