അഫ്ഗാനിസ്ഥാന്‍ ടീമിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് മൊഹാലിയില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മൊഹാലിയില്‍ ബുധനാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് തണുപ്പ് അനുഭവിക്കേണ്ടിവന്നു. രാഹുല്‍ ദ്രാവിഡ് ഒന്നിലധികം വസ്ത്രങ്ങള്‍ ധരിച്ചിച്ചാണ് തണുപ്പിനെ പ്രതിരോധിച്ചത്.
മൂടല്‍മഞ്ഞുള്ള സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. ഈ സാഹചര്യത്തില്‍ മൊഹാലിയില്‍ അഫ്ഗാനിസ്ഥാനെതിരെ ബോള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിംഗിനെയാണ് തനിക്ക് പേടിയെന്ന് യുവതാരം രവി ബിഷ്ണോയ് പറഞ്ഞു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ കളിച്ച പരിചയമുള്ള മുന്‍ പഞ്ചാബ് കിംഗ്‌സ് സ്പിന്നര്‍ ഫ്‌ലഡ്‌ലൈറ്റുകളുടെ ഉയരം കാരണം പന്ത് കണ്ടെത്തുന്നതിലെ പ്രശ്‌നത്തെക്കുറിച്ചും സംസാരിച്ചു.
Read more
തണുപ്പില്‍ ബാറ്റര്‍മാര്‍ക്കെതിരെ ബോള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിംഗ് ചെയ്യുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ഫ്‌ലഡ്ലൈറ്റുകളുടെ അളവ് കുറവായതിനാല്‍ മൊഹാലിയില്‍ ഫീല്‍ഡ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഗെയിമിന് മുമ്പ് നിങ്ങള്‍ സാഹചര്യത്തിന് തയ്യാറെടുക്കണം- രവി ബിഷ്ണോയ് പറഞ്ഞു.