നാളുകൾ ഏറെയായി മികച്ച പ്രകടനം നടത്തുന്നതിൽ തോൽക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫി താരത്തെ സംബന്ധിച്ചടുത്തോളം അവളരെ നിർണായകമായ പരമ്പരയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് ഈ പരമ്പരയിലെ നാല് മത്സരങ്ങൾ വിജയിക്കണം.
മത്സരത്തിൽ രോഹിത് ശർമ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർ. താരത്തിന് ഫൂട്ട് വർക്ക് ഇല്ലെന്നും ആദ്യം മുതലേ ആക്രമിച്ച് കളിക്കുന്നത് നിർത്തണം എന്നുമാണ് സുനിൽ ഗവാസ്കർ അഭിപ്രായപ്പെടുന്നത്.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
“തുടക്കത്തിൽ രോഹിത് ശർമ്മ ചിലപ്പോൾ ബുദ്ധിമുട്ടിയേക്കാം. കാരണം മിച്ചൽ സ്റ്റാർക്ക് മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. അദ്ദേഹത്തിന്റെ ലൈൻ ലെങ്ത് പന്തിൽ ചിലപ്പോൾ രോഹിത്ത് പുറത്തായേക്കാം. രോഹിതിന്റെ ഫൂട്ട് വർക്ക് ശെരിയായ രീതിയിൽ അല്ല ഉള്ളത്. അത് കൊണ്ട് ആദ്യ ഓവറുകൾ രോഹിത് നന്നായി സൂക്ഷിക്കണം. രണ്ടോ മൂന്നോ ഓവറുകൾ കഴിഞ്ഞിട്ടും രോഹിത്ത് നിന്നാൽ അദ്ദേഹത്തിന് കൂടുതൽ റൺസ് അടിക്കാൻ സാധിക്കും. അത് കൊണ്ട് രോഹിത് തുടക്കം മുതലുള്ള അക്രമണോസക്തമായ ബാറ്റിംഗ് കണ്ട്രോൾ ചെയ്യണം” സുനിൽ ഗവാസ്കർ പറഞ്ഞു.
Read more
നവംബർ 22 ആം തിയതി മുതലാണ് ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യ ആദ്യ ടെസ്റ്റ് ലോകകപ്പ് നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.